Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മലയാളികൾ മരിച്ചു

September 12, 2023

Qatar_Malayalam_News

September 12, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിലെ യാസ് ഐലൻഡിൽ വാഹനമിടിച്ച് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസ് (25) ആണ് മരിച്ചത്. അണ്ടർഗ്രൗണ്ട് പാതയിൽ ലൈറ്റുകൾ ഫിറ്റ് ചെയ്തുകൊണ്ടിരിക്കവെ നിയന്ത്രണം വിട്ട വാഹനം ഇടിക്കുകയായിരുന്നു. ടിറ്റു തൽക്ഷണം തന്നെ മരിച്ചു. തത്‍വീർ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക എൽഎൽസിയിൽ അസിസ്റ്റന്റ് ടെക്നീഷ്യനായി പ്രവർത്തിച്ച് വരികയായിരുന്നു. പിതാവ്: തോമസ് മാതാവ്: മേരി. സഹോദരങ്ങൾ: ടിബിൻ തോമസ്, പരേതയായ ലിറ്റി തോമസ്.

അതേസമയം, ജോലിക്കിടെ ദേഹത്തേക്കു ക്രെയിൻ പൊട്ടി വീണ് കൊല്ലം സ്വദേശിയും അബുദാബിയിൽ മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മൻസിലിൽ സജീവ് അലിയാർ കുഞ്ഞ് (42) ആണ് മരിച്ചത്. സെവൻ ഡെയ്സ് മാൻപവർ സപ്ലൈ കമ്പനിയിൽ ഡ്രൈവറായിരുന്നു. അലിയാർ കുഞ്ഞു മുഹമ്മദിന്റെയും അമീദയുടെയും മകനാണ്. ഭാര്യ: ഷീബ സജീവ്.

നിയമനടപടികൾക്ക് ശേഷം രണ്ടുപേരുടെയും മൃതദേഹങ്ങൾ  നാട്ടിലെത്തിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News