Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയിൽ താമസക്കാരുടെ ഫോൺ ഹാക്ക് ചെയ്യുന്നതായി റിപ്പോർട്ട്

August 09, 2023

August 09, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: യുഎഇയിൽ താമസക്കാരുടെ ഫോൺ ഹാക്ക് ചെയ്യുന്നതായി സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. ഗാർഹിക സഹായ സേവനങ്ങൾ  വാഗ്ദാനം ചെയ്തുകൊണ്ടുള്ള മെസ്സേജുകൾ വഴിയാണ് ഫോണുകൾ ഹാക്ക് ചെയ്യുന്നത്.  

ക്രമരഹിതവും സംശയാസ്പദവുമായ ഏതെങ്കിലും നമ്പറിൽ നിന്ന് ഗാർഹിക സഹായ സേവനങ്ങളോ മറ്റേതെങ്കിലും പ്രൊമോഷൻ വാഗ്ദാനങ്ങളോ അടങ്ങിയ സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അത് അവഗണിക്കുകയും തടയുകയും ചെയ്യണമെന്നും അധികൃതർ പറഞ്ഞു. ഇത് പോലുള്ള മെസ്സേജുകൾ ശ്രദ്ധയിൽ പെട്ടാൽ ‘അമാൻ’ സേവനത്തിന്റെ 2626 800 എന്ന നമ്പറിൽ ഡയൽ ചെയ്ത് ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

ഈ കാലഘട്ടത്തിൽ വിവിധ രൂപങ്ങളിലാണ് ഓൺലൈൻ തട്ടിപ്പുകൾ വരുന്നത്. ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താൽ തന്നെ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. ചിലർ വ്യാജ വെബ്‌സൈറ്റുകളിലൂടെയോ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയോ വ്യാജ ഓഫറുകൾ ഉണ്ടാക്കി ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിച്ച് ജനങ്ങളെ തട്ടിപ്പിനിരയാക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm 


Latest Related News