Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ ഭരണാധികാരികളുടെ ചിത്രം പതിച്ച നാണയം സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി

November 23, 2023

Malayalam_Qatar_News

November 23, 2023

ന്യൂസ്‌റൂം ഡെസ്ക് 

യുഎഇ: ഭരണാധികാരികളുടെ ചിത്രം പതിച്ച നാണയം യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. 

നാണയങ്ങളുടെ ചിത്രങ്ങള്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് എക്സ് പ്ലാറ്റ്ഫോം വഴി പുറത്തുവിട്ടു. 50 ദിര്‍ഹം നാണയത്തിന്റെ ചിത്രങ്ങളാണ് ബാങ്ക് പുറത്തുവിട്ടത്. നാണയത്തിന്റെ മറുവശത്ത് അറബി, ഇംഗ്ലീഷ് ഭാഷകളില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് അവാര്‍ഡിന്റെ 12-മത് പതിപ്പ് ആഘോഷങ്ങളുടെ ഭാഗാമായാണ് നാണയങ്ങള്‍ പുറത്തിറക്കിയത്. നാണയങ്ങള്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് അവാര്‍ഡിന് കൈമാറി. അതേസമയം നാണയങ്ങള്‍ വില്‍പനയ്ക്കായി നിലവില്‍ ലഭ്യമാകില്ല

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News