Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ നിയമവിരുദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പുതിയ റഡാര്‍ സംവിധാനം പുറത്തിറക്കി

December 13, 2023

Gulf_Malayalam_News

December 13, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യുഎഇയില്‍ വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായതായി അബുദാബി പോലീസ് അറിയിച്ചു. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സിറ്റ്- ഐ (EXIT- I) എന്ന റഡാര്‍ സിസ്റ്റമാണ് പുതിയതായി പുറത്തിറക്കിയത്.  

ട്രയാംഗിള്‍ ഇന്റര്‍സെക്ഷനില്‍ വാഹനങ്ങള്‍ അനധികൃതമായി ഓവര്‍ടേക്ക് ചെയ്യുകയും നിയമവിരുദ്ധമായി വാഹനമോടിക്കുകയും വാഹനങ്ങളെ മറികടക്കുകയും ചെയ്യുന്നവരെ പുതിയ റഡാര്‍ സിസ്റ്റം നിരീക്ഷിക്കും. കാല്‍നടയാത്രക്കാര്‍ക്ക് ശരിയായി വഴി നല്‍കാതെ വാഹനമോടിക്കുന്നവരെ പിടികൂടാനും പുതിയ റഡാര്‍ സഹായിക്കും. 

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതും ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്ന് അതോറിറ്റി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News