Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയിൽ വീട്ടിലിരുന്ന് ട്യൂഷൻ എടുക്കാൻ അധ്യാപകർക്ക് വർക്ക് പെർമിറ്റ് അനുവദിച്ചു

December 18, 2023

Malayalam_Qatar_News

December 18, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യുഎഇയിൽ വിദ്യാഭ്യാസ മന്ത്രാലയവും (MoE) മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവും (MoHRE) ചേർന്ന് പുതിയ സ്വകാര്യ അധ്യാപക വർക്ക് പെർമിറ്റ് അവതരിപ്പിച്ചു. നിയമവിരുദ്ധമായി സ്വകാര്യ ട്യൂഷൻ എടുക്കുന്നത് തടയാൻ ലക്ഷ്യമാക്കിയാണ് പുതിയ പദ്ധതി. 

സർക്കാർ സ്കൂളുകളിലെയോ അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിലെയോ രജിസ്റ്റർ ചെയ്ത അധ്യാപകർ, സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർ, തൊഴിൽരഹിതരായ വ്യക്തികൾ, 15 മുതൽ 18 വരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എന്നിവർക്ക് പെർമിറ്റ് നൽകും. 

“വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സ്ഥിരത ഉറപ്പാക്കാനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന ഫ്ലെക്സിബിൾ ഓപ്ഷനുകൾ നൽകാനും, വിദ്യാഭ്യാസ പ്രക്രിയയിൽ അച്ചടക്കം, ഗുണനിലവാരം, കാര്യക്ഷമത എന്നിവ ഉറപ്പാക്കാനുമാണ് പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്കാദമിക് കാര്യ അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽ മുഅല്ല പറഞ്ഞു.

"പ്രൈവറ്റ് ട്യൂഷൻ നൽകാൻ യോഗ്യരായ വ്യക്തികൾക്ക് പെർമിറ്റ് നൽകുന്നതിലൂടെ അധ്യാപകരെ റിക്രൂട്ട് ചെയ്യുമ്പോഴുള്ള നിയമവിരുദ്ധവും അനിയന്ത്രിതവുമായ രീതികൾ തടയാൻ സഹായിക്കും, ഇത് പഠന പ്രക്രിയയെ മൊത്തത്തിൽ ബാധിക്കും. കൂടാതെ, ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പഠന ശൈലിയും ആവശ്യങ്ങളും നിറവേറ്റുന്ന അനുബന്ധ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൈവറ്റ് ട്യൂഷൻ ആവശ്യമുള്ളവർ അധികാരമുള്ള പ്രൊഫഷണലുകളെ മാത്രം നിയമിക്കണമെന്നും ഇരു കക്ഷികളും തമ്മിൽ സമ്മതിച്ച പ്രകാരം അവരുടെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റണമെന്നും MoHRE-യിലെ ഹ്യൂമൻ റിസോഴ്‌സ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഖലീൽ അൽ ഖൂരി ആവശ്യപ്പെട്ടു.

അപേക്ഷകർക്ക് MoHREയുടെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ, വെബ്സൈറ്റ് വഴിയോ, ഇ-സേവന സംവിധാനം വഴിയോ പ്രൈവറ്റ് ട്യൂഷൻ വർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കാം. രണ്ട് വർഷത്തേക്ക് സൗജന്യമായാണ് പെർമിറ്റ് അനുവദിക്കുന്നത്. അപേക്ഷകർ മന്ത്രാലയം അംഗീകരിച്ച ഒരു ‘പെരുമാറ്റച്ചട്ടം’ രേഖയിൽ ഒപ്പിടേണ്ടതുണ്ട് . വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്ന യോഗ്യതയുള്ള വ്യക്തികൾക്കും അനുമതി ലഭിച്ചവർക്കും ഈ പെർമിറ്റിലൂടെ പ്രൈവറ്റ് ട്യൂഷൻ എടുക്കാൻ അനുവദിക്കും.

അതേസമയം, മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രൈവറ്റ് ട്യൂഷൻ എടുക്കുന്നവർക്ക് രാജ്യത്തിന്റെ ഫെഡറൽ ഡിക്രി-ലോയിൽ പറഞ്ഞിരിക്കുന്ന പിഴകൾ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News