Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ട്രാഫിക് പിഴകളിൽ 35 ശതമാനം വരെ ഇളവുമായി അബുദാബി പൊലീസ്

August 26, 2023

August 26, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ട്രാഫിക് പിഴകളിൽ ഇളവുകൾ വരുത്തിയതായി അബുദാബി പൊലീസ് അറിയിച്ചു. നിയമലംഘനം നടത്തിയ തീയതി മുതൽ ആദ്യത്തെ 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ ട്രാഫിക് പിഴയിൽ നിന്ന് 35 ശതമാനം ഇളവും, 60 ദിവസത്തിന് ശേഷം ഒരു വർഷത്തെ കാലാവധിക്കുള്ളില്‍ ‌അടയ്ക്കുകയാണെങ്കിൽ 25 ശതമാനം ഇളവും ലഭിക്കുന്നതായിരിക്കും. കൂടാതെ, ബ്ലാക്ക് പോയിന്‍റ് ഒഴിവാക്കുമെന്നും  പൊലീസ് അറിയിച്ചു. എന്നാൽ, ഗുരുതരമായ ലംഘനങ്ങൾക്ക് ഇത്തരം ഇളവുകൾ ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിന്‍റെ അപകടരഹിത ദിന സംരംഭത്തിന്റെ ഭാഗമാണ് ഈ നീക്കം.

അബുദാബി പൊലീസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകൾ വഴി 12 മാസത്തേയ്ക്ക് പലിശയില്ലാതെ തവണകളായി പിഴ അടയ്ക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അബുദാബി കൊമേഴ്ഷ്യൽ ബാങ്ക് (എഡിസിബി), അബുദാബി ഇസ്ലാമിക് ബാങ്ക് (എഡിഐബി), ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ബാങ്ക് സേവനം ലഭിക്കാൻ, ഡ്രൈവർമാർക്ക് ഈ ബാങ്കുകളിലൊന്ന് നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഉണ്ടായിരിക്കണം. 

സ്‌കൂളിലെ ആദ്യ ദിവസം സുരക്ഷിതമായി വാഹനമോടിക്കുമെന്ന് ഡ്രൈവർമാർ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പ്രതിജ്ഞയെടുക്കണം. തുടർന്ന്, നാളെ അവർ ഗതാഗത നിയമലംഘനം നടത്തുകയോ അപകടങ്ങൾ ഉണ്ടാക്കുകയോ ചെയ്യരുത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News