Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകളുടെ സമയം പുനഃക്രമീകരിച്ചു 

April 02, 2024

news_malayalam_new_rules_in_uae

April 02, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യു.എ.ഇയിൽ തിരക്കേറിയ സമയങ്ങളിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകള്‍ സഞ്ചരിക്കുന്ന സമയം പുനഃക്രമീകരിച്ചു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും സംയുക്തമായി സഹകരിച്ചാണ് നടപടി. പുതിയ സമയക്രമം ഏപ്രിൽ 28ന് പ്രാബല്യത്തിൽ വരും. 

തിരക്കേറിയ സമയങ്ങളിൽ റാസൽ ഖോർ റോഡ് മുതൽ ഷാർജ വരെ നീളുന്ന റോഡിനും സമയക്രമീകരണം ബാധകമാണ്. രാവിലെ 6.30 മുതൽ 8.30 വരെയും, ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 3 മണി വരെയും, വൈകിട്ട് 5.30 മുതൽ രാത്രി 8 മണി വരെയുമാണ് ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. 

തിരക്കേറിയ സമയങ്ങളിൽ ഇതര റൂട്ടുകളിലൂടെ ട്രക്കുകൾക്ക് കൂടുതൽ സൗകര്യത്തോടെ സഞ്ചരിക്കാം. പുനഃക്രമീകരണത്തിലൂടെ റോഡിലെ ഗതാഗതക്കുരുക്ക് 15 ശതമാനം വരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയന്ത്രിത മേഖലകളുടെ തുടക്കത്തിലും അവസാനത്തിലും ഇക്കാര്യം സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ സ്ഥാപിക്കും. ട്രക്ക് ഡ്രൈവർമാരോടും ഗതാഗത, ഷിപ്പിങ് കമ്പനികളോടും പുതിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിയന്ത്രിത സമയങ്ങളിൽ എമിറേറ്റ്സ് റോഡ് പോലുള്ള ബദൽ റൂട്ടുകളോ ദുബായിലെ തെരുവുകളിൽ വ്യാപിച്ചുകിടക്കുന്ന നിയുക്ത ട്രക്ക് വിശ്രമകേന്ദ്രങ്ങളോ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News