Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
റമദാന്‍: ദുബായിലും അബുദാബിയിലും ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

March 14, 2024

news_malayalam_truck_timings_for_ramadan_in_uae

March 14, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: റമദാന്‍ മാസത്തില്‍ ദുബായിലും അബുദാബിയിലും ട്രക്കുകളുടെ ഗതാഗതത്തിനുള്ള സമയം പരിഷ്‌കരിച്ചു. പ്രധാന റൂട്ടുകളിലും പ്രദേശത്തുമാണ് നിരോധന സമയം പരിഷികരിച്ചത്. 

E11 ഇടനാഴികളില്‍ രാവിലെ 6 മുതല്‍ 10 വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം രാവിലെ 7 മുതല്‍ 11 വരെയാക്കി നിശ്ചയിച്ചതായി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി( ആര്‍ടിഎ) അറിയിച്ചു. അല്‍ ഇത്തിഹാദ് സ്ട്രീറ്റ് , ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നിവയിലൂടെ കടന്നുപോകുന്ന ഷെയ്ഖ് സായിദ് റോഡില്‍, ഷാര്‍ജ അതിര്‍ത്തി മുതല്‍ ഇന്റര്‍ചേഞ്ച് നമ്പര്‍ 7 വരെ നീളുന്ന ഇടനാഴികളിലും ദെയ്‌റ, ബര്‍ ദുബായ് എന്നിവയുടെ മധ്യപ്രദേശങ്ങളിലും പുതിയ സമയക്രമം ബാധകമാണ്. 

റമദാനിലെ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ 3 വരെയാണ് നിയന്ത്രണം. നിരവധി സ്ട്രീറ്റുകളില്‍ ദിവസത്തില്‍ മൂന്ന് തവണ ട്രക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അല്‍ ഷിന്ദഗ ടണല്‍, അല്‍ മക്തൂം പാലം, ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്, അല്‍ ഗര്‍ഹൂദ് ബ്രിഡ്ജ്, ബിസിനസ് ബേ ബ്രിഡ്ജ്, ഇന്‍ഫിനിറ്റി ബ്രിഡ്ജ് ,എയര്‍പോര്‍ട്ട് ടണല്‍ എന്നിവിടങ്ങളില്‍ വര്‍ഷം മുഴുവന്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രക്ക് നിയന്ത്രണം തുടരും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News