September 25, 2023
September 25, 2023
അജ്മാന്‍: അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം കടക്കവുര്‍ തെക്കുംഭാഗം സ്വദേശി രമേശന്‍ സൈദത്ത് (53) ആണ് മരിച്ചത്.
താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജ്മാന്‍ ഫ്രീസോണിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അച്യുതന്‍ രമേശന്‍. മാതാവ്: ലത. ഭാര്യ: നിഷി (അജ്‌മാൻ). ഒരു മകനുണ്ട്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G