Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
റാസല്‍ഖൈമയില്‍ നിയമലംഘനങ്ങള്‍ക്ക് പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചെടുക്കാനുള്ള പിഴത്തുക ഉയര്‍ത്തുന്നു

February 26, 2024

news_malayalam_ras_al_khamah_police_increase_penality_for_seized_vehicle_release

February 26, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ റോഡ് നിയമലംഘനങ്ങള്‍ക്ക് പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചെടുക്കാനുള്ള പിഴത്തുക ഉയര്‍ത്തുന്നു. അടുത്ത മാസം( മാര്‍ച്ച്) മുതല്‍ പുതിയ പിഴകള്‍ ചുമത്തുമെന്ന് റാസല്‍ഖൈമ പോലീസ് അറിയിച്ചു. 

പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് പരേഡിലോ മാര്‍ച്ചുകളിലോ പങ്കെടുക്കുന്ന വാഹനങ്ങള്‍ പതിനഞ്ച് മുതല്‍ 20 ദിവസത്തേക്ക് കണ്ടുകെട്ടും. പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ ആയിരം ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹം വരെ പിഴ ഈടാക്കും. 

നമ്പര്‍ പ്ലേറ്റില്ലാതെ ഓടിക്കുന്ന വാഹനങ്ങള്‍ 120 ദിവസത്തേക്ക് കണ്ടുകെട്ടും. തിരിച്ചെടുക്കാന്‍ 20,000 ദിര്‍ഹം നല്‍കണം. വേഗത, ശബ്ദം എന്നിവ വര്‍ധിപ്പിക്കുന്നതിനായി വാഹനങ്ങളില്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തിയാല്‍ 60 ദിവസത്തേക്ക് വാഹനങ്ങള്‍ കണ്ടുകെട്ടും. വിട്ടുനല്‍കാന്‍ അയ്യായിരം ദിര്‍ഹം പിഴ അടയ്ക്കണം. 

പൊതു-സ്വകാര്യ റോഡുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശിക്കാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിനുള്ള പിഴയും പുതിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News