Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് 30 വയസുള്ള യുവാവ് മരിച്ചു 

April 13, 2024

news_malayalam_death_news_in_saudi

April 13, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു. തൃശൂർ കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജിൽ കൃഷ്ണ (30) ആണ് മരിച്ചത്. റിയാദിലെ ന്യൂ സനാഇയ്യയിൽ സ്വകാര്യ മീറ്റ് ഫാക്ടറിയിൽ ടെക്നീഷ്യനായിരുന്നു. ഇന്നലെ (വെള്ളിയാഴ്ച) രാത്രി ബാത്‌റൂമിൽ പോയ ഇദ്ദേഹം തിരിച്ചു വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ നോക്കിയപ്പോൾ ഇദ്ദേഹത്തെ അവശനിലയിൽ കാണപ്പെടുകയായിരുന്നു. 

ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോമൊബൈൽ എഞ്ചിനിയറായ സർജിൽ ഒന്നര മാസം മുമ്പാണ് റിയാദിൽ ജോലിക്കെത്തിയത്. പിതാവ്: ഉണ്ണികൃഷ്ണൻ മറ്റപറമ്പിൽ ചാത്തൻ, മാതാവ്: വത്സല. സിറിൽ കൃഷ്ണ സഹോദരനാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News