Breaking News
അറബ് ഉച്ചകോടി; ബഹ്‌റൈനിൽ രണ്ട് ദിവസം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു  | സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ഇനി ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി  | ഡോ. മോറന്‍ മാര്‍ അത്തനോഷിയസ് യോഹന്‍ മേത്രപോലിത്തയുടെ നിര്യാണത്തില്‍ ഖത്തർ ഫ്രണ്ട്സ് ഓഫ് തിരുവല്ല(ഫോട്ട)അനുശോചിച്ചു | മലയാള സിനിമയുടെ വളർച്ചയിൽ പ്രവാസികൾ വലിയ പങ്കുവഹിച്ചതായി പൃഥ്വിരാജ് സുകുമാരൻ  | ഫലസ്തീൻ വനിതകൾക്ക് ആദരം; ഖത്തറിൽ പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു  | ഈജിപ്തിൽ കൂടുതൽ വാതക പര്യവേക്ഷണ​വു​മാ​യി ഖത്തർ എനർജി | ഒമാനില്‍ രക്തദാനത്തിന് ആഹ്വാനം  | യു.എ.ഇയിൽ ബി​സി​ന​സ്​ ബേ​യി​ൽ നി​ന്ന്​ മ​റ്റ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ നേ​രി​ട്ട്​ ബ​സ്​ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചു | കുവൈത്തിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം നൽകി  | ഒമാനിൽ ബാങ്ക് മസ്‌കത്തിന്റെ സേവനങ്ങൾ തടസ്സപ്പെടും |
തായിഫിൽ ഒഴുക്കില്‍ പെട്ട് സൗദി പൗരൻ മരിച്ചു; ഒരാളെ കാണാതായി

April 28, 2024

news_malayalam_death_news_in_saudi

April 28, 2024

ന്യൂസ്‌റൂം ബ്യുറോ

തായിഫ് – സൗദി അറേബ്യയിലെ തായിഫില്‍ ഒഴുക്കില്‍ പെട്ട് സൗദി യുവാവ് മരിച്ചു. രണ്ടു സൗദി പൗരന്മാരും രണ്ടു സുഡാനികളും സഞ്ചരിച്ച കാര്‍ തായിഫിലെ അല്‍ഖുറൈഅ് ബനീമാലികിലെ വാദി അര്‍ദയില്‍ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. ഇക്കൂട്ടത്തില്‍ പെട്ട ഒരു സൗദി പൗരനെയും ഒരു സുഡാനിയെയും മറ്റുള്ളവര്‍ രക്ഷപ്പെടുത്തി. ഒഴുക്കില്‍ പെട്ട് മരിച്ച സൗദി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാണാതായ സുഡാനിക്കായുള്ള തിരച്ചിൽ തുടരുകയാണ്. 

ഒരു വര്‍ഷം മുമ്പ് തായിഫ് അല്‍ വിസാം ഡിസ്ട്രിക്ടില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയ മറ്റൊരു കുടുംബത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ 31 കാരനാണ് അല്‍ ഖുറൈഅ് ബനീമാലികില്‍ ഒഴുക്കില്‍ പെട്ട് മരിച്ചതെന്ന് മരണപ്പെട്ട സൗദി യുവാവിന്റെ ബന്ധു പറഞ്ഞു. 

കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ബനീമാലികിലെ അല്‍മുഫ്‌റസ് റോഡ് തകര്‍ന്നു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മക്ക ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയും തായിഫ് യൂനിവേഴ്‌സിറ്റിയും, മക്ക പ്രവിശ്യയിലെയും അല്‍ബാഹയിലെയും ടെക്‌നിക്കല്‍ ആന്റ് വൊക്കേഷനല്‍ ട്രെയിനിംഗ് കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ക്കും, മഹായില്‍ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകള്‍ക്കും ഇന്ന് (ഞായര്‍) അവധി നല്‍കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News