Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന ബുധനാഴ്ച്ച മുതല്‍ ആരംഭിക്കും 

December 19, 2023

Qatar_News_Malayalam

December 19, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറിൽ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് മത്സരങ്ങളുടെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന നാളെ (ബുധനാഴ്ച്ച) ആരംഭിക്കും. ഡിസംബർ 20 വൈകുന്നേരം 4 മണി മുതലാണ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമുള്ളത്. സംഘടക സമിതി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ടിക്കറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പ്രദേശിക സംഘാടക സമിതി പുറത്തുവിട്ടിട്ടില്ല. ഗ്രൂപ്പ് സ്റ്റേജ് മത്സര ടിക്കറ്റുകളുടെ വില 25 ഖത്തർ റിയാൽ മുതലാണ് ആരംഭിക്കുന്നത്. 

രണ്ടാം ബാച്ച് ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ മാത്രം 90,000 ടിക്കറ്റുകളാണ് വിറ്റുപോയത്. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിലെ ഒന്‍പത് സ്റ്റേഡിയങ്ങളിലായാണ് എഎഫ്‌സി ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ നടക്കുക. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 24 ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

സംഘാടക സമിതിയുടെ https://asiancup2023.qa/en എന്ന വെബ്സൈറ്റിലൂടെയും എഎഫ്സിയുടെ https://www.theafc.com/en/national/afc_asian_cup/home.ftml എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News