Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പിൽ ലെബനാനെതിരെ താജികിസ്ഥാന് വിജയം 

January 22, 2024

news_malayalam_afc_updates

January 22, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ലെബനാനെതിരെ താജികിസ്ഥാൻ (2-1) വിജയിച്ചു. ഇന്ന് (തിങ്കൾ) ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ​വൈകുന്നേരം 6 മണിക്കായിരുന്നു മ​ത്സ​രം. 

മത്സരത്തിന്റെ 47-ാം മിനിറ്റിൽ  ലെബനാനിന്റെ ബസ്സെൽ ജരാദി ആദ്യ ഗോൾ നേടി. പിന്നീട് 80-ാം മിനിറ്റിൽ പി.ഉമർബോവ് താജികിസ്ഥാന്റെ ആദ്യ ഗോളും സ്വന്തമാക്കി. തുടർന്ന്  92-ാം മിനിറ്റിൽ തജികിസ്ഥാന്റെ എൻ.ഖമ്രോഖുലോവ് രണ്ടാമത്തെ ഗോളും നേടി. 

അതേസമയം, നാളെ (ചൊവ്വ) സിറിയക്കെതിരെ ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോരാടും. അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഉച്ചക്ക് 2:30നാണ് മത്സരം. കൂടാതെ, അൽ ജനൂബ് സ്റ്റേഡിയത്തിൽ ഉച്ചക്ക് 2:30ന് ഓസ്ട്രേലിയ ഉസ്‌ബെക്കിസ്താനെതിരെയും, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് 6ന് യു.എ.ഇ ഇറാനെതിരെയും, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വൈകിട്ട് 6ന് ഫലസ്തീൻ ഹോങ്കോങിനെതിരെയും മത്സരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News