Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ വാഹനമോടിക്കുമ്പോൾ കാറിനുള്ളിൽ സൺഷെയ്‌ഡ് വെച്ചാൽ 1,500 ദിർഹം പിഴ

September 06, 2023

Malayalam_Qatar_News

September 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ വാഹനത്തിന്റെ ഗ്ലാസ്സുകളിൽ 50 ശതമാനത്തിൽ കൂടുതൽ നിറമുള്ള സൺഷെയ്‌ഡ് വെച്ചാൽ 1,500 ദിർഹം പിഴ ഈടാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. വാഹനമോടിക്കുമ്പോൾ വിൻഡ്‌ഷീൽഡിൽ റോളിംഗ് സൺഷെയ്‌ഡുകൾ ഉപയോഗിക്കുന്നതും  നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക, കുട്ടികളെ മുൻസീറ്റിൽ ഇരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ അധികൃതരിൽ നിന്ന് മറച്ചുവെക്കാനാണ് ചില ഡ്രൈവർമാർ റോളിംഗ് സൺഷെയ്‌ഡ് ഉപയോഗിക്കുന്നത്. ഇത്തരം ഷെയ്‌ഡുകളുണ്ടെങ്കിൽ വാഹനമോടിക്കുന്നവരുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ പോലീസ് ക്യാമറകൾക്ക് കഴിയില്ല.

ഫെഡറൽ ട്രാഫിക് നിയമങ്ങൾ അനുസരിച്ച്, അനുവദനീയമായ ശതമാനത്തേക്കാൾ കൂടുതൽ കടുത്ത നിറങ്ങളിലുള്ള സൺഷെയ്‌ഡ് പിടിക്കപ്പെട്ടാൽ,1,500 ദിർഹമാണ് പിഴ.വാഹനമോടിക്കുമ്പോൾ വാഹനത്തിന്റെ വിൻഡ്‌ഷീൽഡിന്റെ ഏതെങ്കിലും ഭാഗത്ത് ചായം പൂശുകയോ ഹീറ്റ് ഇൻസുലേറ്ററോ ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന മറ്റെന്തെങ്കിലും സ്ഥാപിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുള്ളതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News