Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ യുവജന വകുപ്പ് മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രഖ്യാപിച്ചു

January 06, 2024

news_malayalam_new_rules_in_uae

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: യു.എ.ഇയിൽ യുവജന വകുപ്പ് മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ യുവജന വകുപ്പ് മന്ത്രിയെ പ്രഖ്യാപിച്ചത്. 

 

'ബഹിരാകാശസഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നെയാദി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സൈന്യത്തിലും ബഹിരാകാശ മേഖലയിലും രാജ്യത്തെ സേവിച്ചു. ബഹിരാകാശത്ത് നടന്ന ആദ്യത്തെ അറബിയും ആറ് മാസക്കാലം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബിയുമെന്ന നേട്ടങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം. യുവജനങ്ങളുടെ പ്രശ്‌നങ്ങളെ അടുത്തറിയാവുന്ന ആളാണ്. അവരെ സേവിക്കുന്നതിലും മുമ്പോട്ട് നയിക്കുന്നതിലും ശ്രദ്ധാലുവുമാണ്'- ശൈഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 

നാല് പുതിയ മന്ത്രിമാരെക്കൂടി ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാമ്പത്തിക കാര്യങ്ങളുടെ ഉപപ്രധാനമന്ത്രിയാവും. മുഹമ്മദ് ബിന്‍ മുബാറക് ഫാദല്‍ അല്‍ മസ്‌റൂയിയെ പ്രതിരോധ കാര്യ സഹമന്ത്രിയായും മന്ത്രിമാരുടെ കൗണ്‍സില്‍ അംഗമായും നിയമിച്ചു. ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹക്ക് അല്‍ ഷംസിയെ പരിസ്ഥിതി മന്ത്രിയായും മറിയം ഹാരിബ് അല്‍ മുഹൈരിയെ അന്താരാഷ്ട്രകാര്യ ഓഫീസ് മേധാവിയായും മുഹമ്മദ് ബിന്‍ മുബാറക് ഫദേല്‍ അല്‍ മസ്‌റൂയിയെ പുതിയ പ്രതിരോധ സഹമന്ത്രിയായും നിയമിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News