Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

October 15, 2023

news_malayalam_new_rules_in_uae

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. ക്രിമിനല്‍ നടപടിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഫെഡറല്‍ നിയമപ്രകാരമുള്ള കുറ്റം ചുമത്തും. ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ഈടാക്കും. പിഴയ്ക്ക് പുറമെ ഒരു വര്‍ഷത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടിവരും. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്നും തടയുന്ന തരത്തിലോ, ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രീതിയില്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെയാണ് കുറ്റം ചുമത്തുക. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് കര്‍ശന പരിശോധന നടത്താനും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
 


Latest Related News