Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ സീനിയർ വോളിയിൽ ഇന്ത്യയെ വീഴ്ത്തി ഖത്തറിന് ജയം

August 21, 2023

August 21, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്

ദോഹ: ഇറാനിലെ ഉര്‍മിയയില്‍ നടക്കുന്ന ഏഷ്യൻ സീനിയര്‍ വോളി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കെതിരെ ഖത്തറിന് ജയം. പൂള്‍ 'ഇ'യിലെ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കാണ് ഖത്തര്‍ ഇന്ത്യയെ വീഴ്ത്തിയത്.

ഇന്ത്യൻ സൂപ്പര്‍ താരങ്ങളായ ജെറോം വിനീത്, മുത്തുസാമി ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന ഇന്ത്യൻ ടീം ഖത്തറിന്റെ . റൈമി വാദി, യൂസുഫ് ഉഗാല്‍ഫ് സംഘത്തിന്റെ കടുത്ത ആക്രമണത്തില്‍ തുടക്കം മുതൽ പതറുകയായിരുന്നു.സ്കോര്‍: 25-20, 25-19, 25-19 
മൂന്നാം സെറ്റില്‍ ശക്തമായ പ്രതിരോധത്തിലൂടെ ഇന്ത്യ കരുത്തുകാട്ടാൻ ശ്രമിച്ചെങ്കിലും തന്ത്രങ്ങൾ പാളി.. ഞായറാഴ്ച രാവിലെ പൂളിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താനെയും വീഴ്ത്തിയ ഖത്തര്‍ ഫൈനല്‍ ട്വല്‍വ് റൗണ്ടിലേക്ക് കടന്നു.. സ്കോര്‍: 25-19, 25-16, 25-19.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News