Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നവംബർ പത്തിന് ഗ്രാൻഡ് മാൾ മെക്കയിൻസിൽ

November 06, 2023

Malayalam_Qatar_News

November 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നവംബർ 10 ന് നടക്കും. ഐസിബിഎഫുമായി സഹകരിച്ചാണ് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘിപ്പിക്കുന്നത്. സൽവ റോഡിലെ മെക്കയിൻസ് ഗ്രാൻഡ് മാളിലാണ് (Exit 37) ക്യാമ്പ് നടക്കുക. 

പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, മറ്റ് എംബസ്സി സേവനങ്ങൾക്കും ക്യാമ്പിൽ സൗകര്യമുണ്ടായിരിക്കും. നവംബർ 10ന് (വെള്ളിയാഴ്ച) രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ക്യാമ്പ്. 

എന്നാൽ, രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും, സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടു വരണമെന്നും ഐസിബിഎഫ് അറിയിച്ചു. അതേസമയം, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും. ഐസിബിഎഫ് ഇൻഷുറൻസ് ഡെസ്കും ക്യാമ്പിൽ ഉണ്ടായിരിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News