Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയിൽ ചില വാഹനങ്ങൾക്ക് നാളെ താൽക്കാലിക നിരോധനം 

February 12, 2024

news_malayalam_traffic_news_in_uae

February 12, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: അബുദാബിയിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ചില ഹെവി വാഹനങ്ങൾക്കും ബസുകൾക്കുമുള്ള പ്രവേശനം നാളെ (ഫെബ്രുവരി 13) താൽക്കാലികമായി വിലക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു.

ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അംസെഫ പാലം, അൽ-മുക്താർ പാലം തുടങ്ങിയ പ്രധാന പാലങ്ങളിലാണ് നിരോധനമേർപ്പെടുത്തുന്നത്. എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിംഗ് വിന്യസിക്കുമെന്നും സ്മാർട്ട് സംവിധാനങ്ങളിലൂടെ ഗതാഗത നിയന്ത്രണ നടപടികൾ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പൊതു ശുചിത്വ കമ്പനികളുടെ വാഹനങ്ങളെയും ലോജിസ്റ്റിക് സപ്പോർട്ട് വാഹനങ്ങളെയും നിരോധന ഉത്തരവിൽ നിന്ന് ഒഴിവാക്കിയതായും അബുദാബി പോലീസ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 11:59 മണി വരെയാണ് നിരോധനമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മഹ്മൂദ് യൂസഫ് അൽ ബലൂച്ചി വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News