April 13, 2024
April 13, 2024
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഷോപ്പിംഗ് സെന്ററില്‍ ആക്രമണം. അഞ്ച് പേരെ അക്രമി കുത്തിക്കൊലപ്പെടുത്തി. ബീച്ച് സൈഡിലെ ബോണ്ടി മേഖലയിലുള്ള മാളില്‍ ഇന്ന് രാവിലെയായിരുന്നു ആക്രമണം. ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റതായി ഓസ്‌ട്രേലിയന്‍ പ്രാധാനമന്ത്രി ആന്റണി അല്‍ബാനീസ് സ്ഥിരീകരിച്ചു.
ഒരു കുട്ടി ഉള്‍പ്പെടെ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് ഓപ്പറേറ്റര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒന്‍പത് മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റതായാണ് വിവരം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ആക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയതായാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഷോപ്പിംഗ് സെന്റര്‍ ഒഴിപ്പിക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F