Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഷാർജയിൽ റമദാനിലെ പകൽ സമയ ഭക്ഷണ വിൽപനയ്ക്ക് പ്രത്യേക അനുമതി നിർബന്ധമാക്കി 

February 28, 2024

news_malayalam_new_rules_in_uae

February 28, 2024

ന്യൂസ്‌റൂം ഡെസ്ക്

ഷാർജ: ഷാർജയിൽ റമദാനിൽ പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനും ഇഫ്താർ വിഭവങ്ങൾ കച്ചവടം ചെയ്യാനും പ്രത്യേക അനുമതി നിർബന്ധമാണെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കും നിയമം ബാധകമാണ്.

പകൽ സമയങ്ങളിൽ ഭക്ഷണം വിൽപന നടത്താനുള്ള അനുമതിക്ക് 3000 ദിർഹം ഫീസ് ഈടാക്കും. വൈകുന്നേരം ഇഫ്താർ വിഭവങ്ങൾ വിൽക്കാനുള്ള അനുമതിക്ക് 500 ദിർഹം ഫീസ് നൽകണം. പകൽ സമയത്ത് പ്രത്യേകം മറച്ച സ്ഥലങ്ങളിലാണ് ഭക്ഷണം നൽകേണ്ടത്. ഡൈനിങ് ഏരിയയിൽ ഭക്ഷണം വിളമ്പാൻ പാടില്ല.

റെസ്റ്റോറന്റിന്റെ അടുക്കളയിൽ മാത്രമേ ഭക്ഷണം പാകം ചെയ്യാൻ പാടുള്ളൂ. ഇഫ്താർ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നവർ ഗ്ലാസ് അലമാരയിൽ നിശ്ചിത താപനിലയിൽ ഭക്ഷണങ്ങൾ സൂക്ഷിക്കണം. പൊടിതട്ടാതെ അലുമിനിയം ഫോയിലിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞിരിക്കണമെന്നും നഗരസഭ നിർദേശിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News