Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ്: ഒമാനുമായുള്ള ആവേശകരമായ പോരാട്ടത്തിൽ സൗദിക്ക് ഒരു ഗോൾ ജയം

January 17, 2024

news_malayalam_afc_updates

January 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിൽ ഒമാനെതിരെ ഒരു ഗോളിന് സൗദിക്ക് വിജയം. ഇന്നലെ (ചൊവ്വ) രാത്രി 8:30ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഗൾഫ് ടീമുകളുടെ പോരാട്ടമായി മാറിയ ഗ്രൂപ്പ് ‘എഫി’ലെ മത്സരത്തിൽ ഒമാനെ 2-1ന് തോൽപ്പിച്ചാണ് സൗദി വിജയം ഉറപ്പിച്ചത്. സൗദിയുടെ മറ്റ് ആക്രമണങ്ങളെയെല്ലാം ഒമാൻ ഡിഫൻസിലൂടെ തടുക്കുകയായിരുന്നു. ആരാധകരുടെ നിലക്കാത്ത ആരവങ്ങൾക്കു നടുവിലായിരുന്നു പോരാട്ടത്തിന് കിക്കോഫ് കുറിച്ചത്. ഗാലറിയുടെ മുക്കാൽഭാഗവും പച്ചകുപ്പായങ്ങൾ ആയിരുന്നു.

മത്സരത്തിന്റെ 14ാം മിനിറ്റിലെ പെനാൽറ്റി ഗോളിലൂടെയാണ് ഒമാനിന്റെ അൽ യഹ്യയെ ഏക ഗോൾ നേടിയത്. പിന്നീട് 78ാം മിനിറ്റിൽ സൗദിയുടെ അബ്ദുൽറഹ്മാൻ ഗരീബും, മത്സരത്തിന്റെ അവസാന മിനിറ്റിൽ (90 + 6 മിനിറ്റ്) അലി അബ്ദുല്ലയ്ഹിയും ആണ് ഗോൾ നേടി വിജയം ഉറപ്പിച്ചത്.

അതേസമയം, ഇന്ന് (ബുധൻ) ഉച്ചക്ക് 2:30ന് അൽ തുമാമ സ്റ്റേഡിയത്തിൽ ലെബനൻ ചൈനയ്ക്കെതിരെ മത്സരിക്കും. കൂടാതെ, വൈകുന്നേരം 5:30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഖത്തർ തജാകിസ്ഥാനെതിരെ പോരാടും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News