Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സൗദി സൂപ്പർ കപ്പ് ടൂർണമെന്റ് ഏപ്രിൽ 8ന് അബുദാബിയിൽ

March 10, 2024

news_malayalam_sports_news_updates

March 10, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: 2024 സൗദി സൂപ്പർ കപ്പിന് അബുദാബി ആതിഥേയത്വം വഹിക്കും. ഏപ്രിൽ 8, 11 തീയതികളിൽ യു.എ.ഇയിലെ രണ്ട് സ്റ്റേഡിയങ്ങളിലാണ് മത്സരം. സൗദി അറേബ്യയ്ക്ക് പുറത്ത് മിഡിൽ ഈസ്റ്റിൽ ഇതാദ്യമായാണ് സൗദി സൂപ്പർ കപ്പ് ടൂർണമെൻ്റ് നടക്കുന്നത്. കൾച്ചർ ആൻഡ് ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ ബ്രാൻഡായ എക്സ്പീരിയൻസ് അബുദാബിയാണ് മത്സരത്തിന്റെ സംഘാടകർ.

ഏപ്രിൽ 8ന് രാത്രി 9 മണിക്ക് അൽ-നഹ്യാൻ സ്റ്റേഡിയത്തിൽ അൽ-ഇത്തിഹാദ് ക്ലബ്ബും അൽ വെഹ്ദ എഫ്‌സിയും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം. തുടർന്ന് അൽ ഹിലാൽ എസ്എഫ്‌സിയും അൽ-നാസർ എഫ്‌സിയും മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ രാത്രി 11:30ന് മത്സരിക്കും. രണ്ട് മാച്ചിലെയും വിജയികൾ തമ്മിൽ ഏപ്രിൽ 11ന് മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.

ടൂർണമെൻ്റിൽ ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസെമ എന്നിവരും പങ്കെടുക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News