Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ ഇ-ഗേറ്റുകള്‍ സ്ഥാപിച്ചു

April 03, 2024

news_malayalam_saudi_arabia_starts_e_gates_in_riyadh_airport

April 03, 2024

അഞ്ജലി ബാബു

റിയാദ്: സൗദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ- ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രക്കാരുടെ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയുടെ ആദ്യ ഘട്ടമാണ് ആരംഭിച്ചത്. രാജ്യത്തെ ആദ്യ പാസ്‌പോര്‍ട്ട് സെല്‍ഫ് ചെക്കിംഗ് -ഇന്‍ സേവനത്തിനാണ് റിയാദ് വിമാനത്താവളത്തില്‍ തുടക്കമായത്. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മുതല്‍ ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 

ബയോമെട്രിക് ഡാറ്റകളെ അടിസ്ഥാനമാക്കി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് ഇ-ഗേറ്റ് സംവിധാനമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് ചീഫ് ലഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ വ്യക്തമാക്കി. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതും ഡിജിറ്റല്‍ സേവനങ്ങളിലൂടെ ഗുണനിലവാരം ഏകീകരിക്കുന്നതും ലക്ഷ്യമിട്ടാണ് ഇ-ഗേറ്റുകള്‍ സ്ഥാപിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News