Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ട്രാഫിക് അപ്‌ഡേറ്റ് : സബാഹ് അൽ അഹമ്മദ് കോറിഡോറിൽ ഡിസംബർ 8ന്  ഗതാഗത നിയന്ത്രണം, ഉം ലഖ്ബ ഇന്റർചേഞ്ചിലെ മേൽപ്പാലവും അടക്കും

December 05, 2023

 Malayalam_Gulf_News

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ സബാഹ് അൽ അഹമ്മദ് കോറിഡോർ ഡിസംബർ 8 (വെള്ളിയാഴ്ച്ച) ഒമ്പത് മണിക്കൂർ സമയത്തേക്ക് അടച്ചിടുന്നതായി അഷ്ഗാൽ പ്രഖ്യാപിച്ചു. പുലർച്ചെ 1 മണി മുതൽ രാവിലെ 10 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നത്.  കൂടാതെ, അൽ ഷമാലിൽ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഉം ലഖ്ബ ഇന്റർചേഞ്ചിലെ മേൽപ്പാലവും താൽക്കാലികമായി അടച്ചിടുന്നതായിരിക്കും.

ഹമദ് എയർപോർട്ടിന്റെ ദിശയിലുള്ള ഉമ്മു  ലഖ്ബ ഇന്റർചേഞ്ച് അണ്ടർപാസിൽ നിന്ന് താനി ബിൻ ജാസിം ഇന്റർചേഞ്ച് അണ്ടർപാസിലേക്കുള്ള സബാഹ് അൽ അഹമ്മദ് കോറിഡോറാണ് അടച്ചിടുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി വ്യക്തമാക്കി. അതേസമയം, സർവീസ് റോഡുകളിലും താനി ബിൻ ജാസിം ഇന്റർചേഞ്ച് സിഗ്‌നലുകളിലും ഗതാഗതം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. 

എന്നാൽ, സർവീസ് റോഡുകൾ ഉപയോഗിച്ച് പതിവു പോലെ ഉമ്മു ലഖ്ബ ഇന്റർചേഞ്ചിലൂടെ സബാഹ് അൽ അഹമ്മദ് കോറിഡോറിലേക്ക് എത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News