Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളുടെ നിയമലംഘനങ്ങൾക്ക് തൊഴിൽ വിലക്ക് ഏർപ്പെടുത്തും 

February 24, 2024

news_malayalam_new_rules_in_uae

February 24, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: യു.എ.ഇയിൽ ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തെ തൊഴിൽ വിലക്ക് ഏർപ്പെടുത്തുമെന്ന് സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. വീണ്ടും തൊഴിൽ വിസ ലഭിക്കാൻ നിരോധന കാലം കഴിയണം. തൊഴിലിൽ നിന്ന് വിട്ടു നിന്ന കേസിൽ പിടിക്കപ്പെട്ടവർക്കും, ലഹരി ഉപയോഗിച്ചവർക്കും വീണ്ടും വിസ ലഭിക്കാനും ഇതേ നിയമം ബാധകമാണ്. 

വിശ്വാസ വഞ്ചന, പൊതുധാർമ്മിക - സദാചാര നിയമങ്ങൾ ലംഘിച്ചവരും വിസ വിലക്കുള്ളവരുടെ പട്ടികയിലുണ്ട്. ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളെ കയ്യേറ്റം ചെയ്ത കേസിൽ രാജ്യം വിടേണ്ടി വന്നവർക്കും ഒരു വർഷം വരെ വിസ നൽകില്ല. 10 ദിവസം തുടർച്ചയായോ പലപ്പോഴായി 15 ദിവസമോ ജോലിയിൽ നിന്ന് മുന്നറിയിപ്പില്ലാതെ വിട്ടുനിൽകുന്നവർക്കും രാജ്യം വിട്ട ശേഷം ഒരു വർഷം കഴിഞ്ഞ് മാത്രമേ പുതിയ വിസയ്ക്ക് അപേക്ഷിക്കാനാകൂ. രാജ്യം വിട്ട ദിവസം മുതൽ ഒരു വർഷത്തേക്കാണ് തൊഴിൽ വിലക്ക് ഏർപ്പെടുത്തുക 

അതേസമയം, ജോലിയിൽ നിന്നു 10 ദിവസം വിട്ടു നിന്നിട്ടില്ലെന്ന രേഖ ഹാജരാക്കിയാൽ ഗാർഹിക തൊഴിലാളിക്ക് വിസ ലഭിക്കും. തൊഴിലുടമയുടെ അനുമതി പ്രകാരം അവധിയെടുത്തതാണെന്ന് ബോധ്യപ്പെടുത്തിയാലും നിയമത്തിൽ ഇളവുണ്ടാകും. ജോലിക്കെത്താതിരുന്നത് നിയമാനുസൃതമാണെന്ന് തെളിയിക്കാൻ റിക്രൂട്ടിങ് കാര്യാലയങ്ങളുടെ സഹായവും തേടാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News