Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ആർ.എസ്.സി യൂത്ത് കോൺഫെറൻസിയകൾക്ക് തുടക്കമായി

January 11, 2024

news_malayalam_local_association_news_updates

January 11, 2024

ന്യൂസ്‌റൂം ഡെസ്ക്

ദോഹ: 'വിഭവം കരുതണം വിപ്ലവമാകണം' എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിളിന്റെ (ആർ.എസ്. സി) മുപ്പതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി യൂത്ത് കോൺഫെറൻസിയകൾക്ക് ഖത്തറിൽ തുടക്കമായി. പ്രമുഖ സാഹിത്യകാരൻ കെ.പി രാമനുണ്ണി ഓൺലൈൻ വഴിയാണ് ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്‌തത്‌. അസീസിയ സോണിലെ സെൻട്രൽ മാർക്കറ്റ് യൂനിറ്റിലാണ് ആദ്യ സമ്മേളനം നടന്നത്. 

'മനുഷ്യന്റെ നാനോന്മുഖ വളർച്ചക്കും വികാസത്തിനും വിഭവങ്ങളെ കരുതലോടെ ഉപയോഗിക്കണമെന്നും, ധൂർത്തും ദുരുപയോഗവും ഒഴിവാക്കി വരും തലമുറക്ക് വേണ്ടി ബാക്കി വെക്കാൻ മനുഷ്യർ തയ്യാറാകണമെന്നും രാമനുണ്ണി അഭിപ്രായപ്പെട്ടു. 

മുപ്പതാം വാർഷികത്തിന്റെ ഭാഗമായി "ഒരു ലക്ഷം മനുഷ്യരെ കേൾക്കുന്നു" എന്ന ശീർഷകത്തിൽ നടന്ന സർവേയുടെ അവലോകന റിപ്പോർട്ട് അസീസിയ സോൺ എക്സിക്യൂട്ടീവ് സെക്രട്ടറി അഷറഫ് നരിപ്പറ്റ അവതരിപ്പിച്ചു. അസീസിയ, എയർപോർട്ട്, ദോഹ, നോർത്ത് എന്നീ സോണുകളിലെ പത്തു കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിസങ്ങളിൽ നടന്ന സമ്മേളനങ്ങൾ ആരിഫ് എം പി, ഇ ടി മുഹമ്മദ് ബഷീർ എം പി, നജീബ് കാന്തപുരം, അബ്ദുൽ കാലം മാവൂർ തുടങ്ങിയവർ വെർച്വൽ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ പ്രവാസി സംഘടന പ്രതിനിധികളും സമ്മേളത്തിൽ പങ്കെടുത്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News