Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സൈക്ലിങ് മത്സരം; യു.എ.ഇയിലെ മദീനത്ത് സായിദില്‍ നാളെ​ ഗതാഗത നിയന്ത്രണം

February 18, 2024

news_malayalam_traffic_news_in_uae

February 18, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യു.​എ.​ഇയിൽ പുരുഷ സൈ​ക്ലി​ങ് മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ല്‍ ദ​ഫ്ര മേ​ഖ​ല​യി​ലെ മ​ദീ​ന​ത്ത് സാ​യി​ദി​ല്‍ നാളെ (തി​ങ്ക​ളാ​ഴ്ച) ഉ​ച്ച​ക്ക് 12.35 മു​ത​ല്‍ വൈ​കീ​ട്ട് 4.30 വ​രെ റോ​ഡ് എ​ട്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. മ​ദീ​ന​ത്ത് സാ​യി​ദി​ല്‍ നി​ന്ന് ലി​വ പാ​ല​സ് വ​രെ​യു​ള്ള 143 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് യു.​എ.​ഇ ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ് മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ​ഘ​ട്ടം ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട റോ​ഡ് അ​ട​ച്ചി​ട​ല്‍ നാളെ ഉ​ച്ച​ക്ക് 12.35 മു​ത​ല്‍ 1 മ​ണി വ​രെ​യും, ര​ണ്ടാം ഘ​ട്ടം 1 മണി മു​ത​ല്‍ 1.45 വ​രെ​യും, മൂ​ന്നാം ഘ​ട്ടം 1.45 മു​ത​ല്‍ 1.55 വ​രെ​യും, നാ​ലാം ഘ​ട്ടം 1.55 മു​ത​ല്‍ 2.15 വ​രെ​യും, അ​ഞ്ചാം ഘ​ട്ടം 2.15 മു​ത​ല്‍ 3.05 വ​രെ​യും, ആ​റാം ഘ​ട്ടം 3.05 മു​ത​ല്‍ 3.30 വ​രെ​യും, ഏ​ഴാം ഘ​ട്ടം 3.30 മു​ത​ല്‍ 3.40 വ​രെ​യും, എ​ട്ടാ​മ​ത്തെ​ ഘ​ട്ടം 3.40 മു​ത​ല്‍ 4.30 വ​രെ​യു​മാ​ണെ​ന്ന് അധികൃതർ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 19 മു​ത​ല്‍ 25 വ​രെ​യാ​ണ് പു​രു​ഷ​ന്മാ​രു​ടെ സൈ​ക്കി​ളോ​ട്ട മ​ത്സ​രം. ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി 980 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് മ​ത്സ​രാ​ര്‍ഥി​ക​ള്‍ പി​ന്നി​ടേ​ണ്ട​ത്.ജ​ബ​ല്‍ ജൈ​സ്, ജ​ബ​ല്‍ ഹ​ഫീ​ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൗ​ണ്ടെ​യ്ന്‍ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും ടൂ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News