Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അൽ വക്രയിലും അബു ഹമൂറിലും റോഡുകൾ താൽക്കാലികമായി അടച്ചിടും

November 29, 2023

news_malayalam_traffic_news_updates

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അൽ വക്രയിലും സബാഹ് അൽ അഹമ്മദ് ഇടനാഴിയിലും റോഡ് അറ്റകുറ്റപണികൾ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. അൽ വക്ര ഹോസ്പിറ്റൽ സ്ട്രീറ്റിലെ അൽ ജനൂബ് റൗണ്ട് എബൗട്ടിൽ നിന്ന് അൽ വക്ര ഹോസ്പിറ്റൽ ഇന്റർസെക്ഷനിലേക്കുള്ള ഗതാഗതത്തിന് താൽക്കാലികമായി ഭാഗിക അടച്ചിടൽ ഉണ്ടായിരിക്കുമെന്നും അഷ്ഗാൽ വ്യക്തമാക്കി. ഡിസംബർ 1 (വെള്ളിയാഴ്ച) അർദ്ധരാത്രി മുതൽ ഡിസംബർ 3 (ഞായറാഴ്ച) പുലർച്ചെ 5 മണി വരെയാണ് റോഡ് അടച്ചിടുന്നത്. ഈ അടച്ചുപൂട്ടൽ സമയത്ത്, ഡ്രൈവർമാർക്ക് അൽ സലാം സ്ട്രീറ്റിൽ നിന്ന് അബ അൽ ഹീരൻ സ്ട്രീറ്റിലേക്ക് വലത് തിരിഞ്ഞ് അൽ വുകെയർ റോഡിലൂടെ പോകാനാവുന്നതാണ്. 

അതേസമയം, സബാഹ് അല്‍ അഹമ്മദ് റോഡും താല്ക്കാലികമായി അടച്ചിടുമെന്ന് അഷ്ഗാൽ അറിയിച്ചിരുന്നു. ഡിസംബര്‍ 1, വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ രാവിലെ 10 മണി വരെ യാണ് റോഡ് അടയ്ക്കുന്നത്. ഒന്‍പത് മണിക്കൂര്‍ സമയത്തേക്കാണ് റോഡില്‍ ഗതാഗത നിയന്ത്രണം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഉമ്മു ലെഖ്ബ ഇന്റര്‍ചേഞ്ച് അണ്ടര്‍പാസില്‍ നിന്ന് താനി ബിന്‍ ജാസിം ഇന്റര്‍ചേഞ്ച് അണ്ടര്‍പാസിലേക്കുള്ള റോഡാണ് താല്‍ക്കാലികമായി അടക്കുന്നത്. സര്‍വീസ് റോഡുകളിലും താനി ബിന്‍ ജാസിം ഇന്റര്‍ചേഞ്ച് സിഗ്നലുകളിലും ഗതാഗതം അനുവദിക്കും. കൂടാതെ, അല്‍ ഷമാലില്‍ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഉംലേഖ്ബ ഇന്റര്‍ചേഞ്ചിലെ മേല്‍പ്പാലവും താല്‍ക്കാലിമായി അടച്ചിടും. 

അല്‍ ഷമാലില്‍ നിന്നോ അല്‍ മര്‍ഖിയയില്‍ നിന്നോ വരുന്ന യാത്രക്കാര്‍ ദുഹൈല്‍ ഇന്റര്‍ചേഞ്ചിലൂടെ സഞ്ചരിക്കണം. ദോഹയില്‍ നിന്ന് സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലേക്ക് പോകുന്ന യാത്രക്കാര്‍ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലൂടെയുള്ള റോഡുകളിലൂടെ ഉമ്മു ലെഖ്ബ ഇന്റര്‍ചേഞ്ചിലേക്ക് വഴിതിരിഞ്ഞ് പോകണമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News