Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയിലെ ചില റോഡുകളില്‍ വേഗപരിധി പുതുക്കി നിശ്ചയിച്ചു; വിശദാംശങ്ങള്‍ ഇങ്ങനെ

February 24, 2024

news_malayalam_revised_speed_limit_in_abudhabi_roads

February 24, 2024

ന്യൂസ്‌റൂം ഡെസ്‌ക് 

അബുദാബി: അബുദാബിയിലെ റോഡുകളില്‍ വേഗപരിധി പുതുക്കി നിശ്ചയിച്ചു. വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അബുദാബി സിറ്റി മുനിസിപ്പാലിറ്റി, പ്രധാന റോഡുകളില്‍ ചുവപ്പ് നിറത്തില്‍ പുതുക്കിയ വേഗപരിധി രേഖപ്പെടുത്തിയിട്ടുണ്ട്. 

പുതുക്കിയ വേഗപരിധിയുടെ വിശദാംശങ്ങള്‍:
1) അബുദാബി- സാസ് അല്‍ നഖല്‍ ഏരിയയിലെ അല്‍ ഐന്‍ റോഡ് (E 22) - വേഗത മണിക്കൂറില്‍ 120 കി.മീ നിന്ന് 100 കിലോമീറ്ററായി കുറച്ചു.
2) ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ട്രീറ്റ്- ബനിയാസ് ദിശയിലുള്ള സ്വീഹാന്‍ പാലം - മണിക്കൂറില്‍ 140 കി.മീ നിന്ന് 120 കിലോമീറ്ററായി കുറച്ചു. 
3)ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ട്രീറ്റ് - ബനിയാസിന്റെ ദിശയില്‍ ബനിയാസ് സെമിത്തേരി- 120 കി.മി നിന്ന് 100 കിലോമീറ്ററായി കുറച്ചു.
4)ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ്- അബുദാബിയിലേക്കുള്ള ഷെയ്ഖ് സായിദ് പാലം - 120 കി.മി നിന്ന് 100 കിലോമീറ്ററായി കുറച്ചു
5)ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് റോഡ്- ജുബൈല്‍ ദ്വീപിനും സാദിയാത്തിനും ഇടയില്‍ - 140 കി.മീറ്ററില്‍ നിന്ന് 120 കി.മീറ്ററായി കുറച്ചു.
6)ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് റോഡ്, അബുദാബിയിലേക്കുള്ള സാദിയാത്ത് ദ്വീപ്- 120 കി.മീറ്ററില്‍ നിന്ന് 100 കി.മീറ്ററായി കുറച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News