Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ ഈന്തപ്പനയുടെ അവശിഷ്ടങ്ങൾ കൃത്രിമ മണ്ണായി ഉപയോഗിക്കാൻ പദ്ധതി 

November 11, 2023

news_malayalam_development_updates_in_qatar

November 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഈന്തപ്പനയുടെ അവശിഷ്ടങ്ങള്‍ ചെടികള്‍ക്കുള്ള കൃത്രിമ മണ്ണാക്കി മാറ്റാൻ ഒരുങ്ങുന്നതായി ദോഹ മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക ഗവേഷണ വിഭാഗം അറിയിച്ചു. ഡ്രൈ ഏരിയകളിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കാര്‍ഷിക ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഹമദ് സാകേത് അല്‍ ഷമ്മാരി പറഞ്ഞു.

25ശതമാനം, 50ശതമാനം, 75ശതമാനം എന്നിങ്ങനെ നാല് വ്യത്യസ്ത സാന്ദ്രതയില്‍ അനുപാതങ്ങള്‍ക്കനുസരിച്ച് കൃത്രിമ മണ്ണിന്റെ ഗുണനിലവാരം അളക്കുന്ന ചട്ടിയില്‍ ചെടികള്‍ക്കായി ഈന്തപ്പനയുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് കൃത്രിമ മണ്ണ് നിര്‍മ്മിക്കുന്നതിനുള്ള പരീക്ഷണം നടത്തിയതായും അല്‍ ഷമ്മാരി ഖത്തര്‍ ടിവിയോട് പ്രതികരിച്ചു. 

പനയോലകള്‍, ഈന്തപ്പഴത്തിന്റെ അവശിഷ്ടങ്ങള്‍, മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സവിശേഷതകള്‍ പാലിക്കാത്ത ഗുണനിലവാരം കുറഞ്ഞ ഈന്തപ്പഴം എന്നിവയാണ് കൃത്രിമ മണ്ണിനായുള്ള നിര്‍മാണത്തിലുള്ളത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News