Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

December 09, 2023

Malayalam_Qatar_News

December 09, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. മൂടന്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിവിധയിടങ്ങളില്‍ ദേശീയ കാലാവസ്ഥ വകുപ്പ് റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 

മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡില്‍ ബറാക്ക പാലത്തിനും അല്‍ ഹംറ പാലത്തിനും ഇടയില്‍ അബുദാബി പോലീസ് വേഗപരിധി കുറച്ചു. ഇലക്ട്രോണിക് ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡുകളില്‍ നിര്‍ദേശിച്ചിട്ടുള്ള വേഗപരിധിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വേഗപരിധി മാറ്റുന്നത് പാലിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. 

ഇന്ന് രാത്രിയിലും നാളെ (ഞായറാഴ്ച) രാവിലെയും രാജ്യത്ത് ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥ ആയിരിക്കും. പര്‍വത പ്രദേശങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസായി കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News