Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
റമദാൻ: റാസൽഖൈമയിൽ കടകൾക്ക് പുറത്തുള്ള ഭക്ഷണ വിൽപ്പന വിലക്കി 

March 13, 2024

news_malayalam_ramadan_updates_in_uae

March 13, 2024

ന്യൂസ്‌റൂം ഡെസ്ക്

റാസൽഖൈമ: റാസൽഖൈമയിൽ റമദാൻ മാസത്തിൽ കടകൾക്ക് പുറത്ത് ഭക്ഷണം വിൽക്കുന്നത് റാസൽഖൈമ നഗരസഭ വിലക്കി. സമൂസ, കട്‌ലറ്റ് എന്നിവ ഉൾപ്പെടെയുള്ള പൊരിച്ചെടുക്കുന്ന ലഘുവിഭവങ്ങൾ സ്ഥാപനങ്ങൾക്ക് പുറത്ത് വിൽക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിച്ചാൽ നടപടിയുണ്ടാകും. കൂടാതെ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിലും അറവുശാലകളിലും പരിശോധന കർശനമാക്കുമെന്നും പൊതു ആരോഗ്യ വകുപ്പ് തലവൻ ആദിൽ അൽ സുവൈദി അറിയിച്ചു. 

ചിക്കൻ, പഴം-പച്ചക്കറി എന്നിവ സൂക്ഷിക്കുന്നത് ശാസ്ത്രീയമായും ശീതീകരിച്ച നിലയിലുമാണെന്ന് ഉറപ്പാക്കും. റസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, അറബ് പൈതൃക ഭോജനശാലകൾ, കേറ്ററിങ് കമ്പനികൾ എന്നിവയ്ക്ക് പുറമേ സൂപ്പർ മാർക്കറ്റുകളിലും, ഹൈപ്പർ മാർക്കറ്റുകളിലും പരിശോധനയുണ്ടാകും. ആരോഗ്യ നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ വനിതാ, പുരുഷ പാർലറുകൾ, മൈലാഞ്ചി വിൽപ്പന കേന്ദ്രങ്ങൾ, ജിം, ഹുക്ക സൗകര്യമുള്ള കോഫി ഷോപ്പുകൾ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News