Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഒടുവിൽ രമണൻ നാട്ടിലേക്ക് മടങ്ങി,തുണയായത് ഖത്തർ ഐ.സി.എഫിന്റെ ഇടപെടൽ

September 07, 2023

Gulf_Malayalam_News

September 07, 2023

അൻവർ പാലേരി

ദോഹ :നിയമക്കുരുക്കിൽ പെട്ട് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതങ്ങൾക്ക് നടുവിലായിരുന്ന ആലപ്പുഴ സ്വദേശി രമണൻ ഒടുവിൽ നാടണഞ്ഞു.കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ നിർദേശത്തെ തുടർന്ന് ഖത്തർ ഐ.സി.എഫ് നടത്തിയ ഇടപെടലാണ് അദ്ദേഹത്തിന് തുണയായത്.

ഖത്തറിൽ ഹൌസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന രമണൻ ഓടിച്ച കാർ തട്ടി അതേ വീട്ടിൽ തന്നെയുള്ള കുട്ടിക്കും ജോലിക്കാരിക്കും പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം നിയമക്കുരുക്കിൽ പെട്ടത്. 2021 മാര്‍ച്ച് 20നായിരുന്നു കേസിനാസ്പദമായ സംഭവം.ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയെങ്കിലും കേസ് അവസാനിക്കാത്തതിനാൽ നാട്ടിലേക്ക് പോകാൻ വിലക്കുണ്ടായിരുന്നു.ഏതുവിധേനയും കേസ് അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാൻ പല വാതിലുകളും മുട്ടിയെങ്കിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഒടുവിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ സമീപിക്കുകയും വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ അദ്ദേഹം ഖത്തറിലെ ഐ.സി.എഫ് പ്രവർത്തകരോട് നിർദേശിക്കുകയുമായിരുന്നു.

ഐ സി എഫ് സാന്ത്വനം വകുപ്പ് രമണനെ കണ്ടെത്തി അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏര്‍പാട് ചെയ്യുകയുംതുടര്‍ന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കേസ് അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു..ഭീമമായിസംഖ്യ പിഴയും  യാത്രാവിലക്കുമാണ് കോടതി അദ്ദേഹത്തിന് ശിക്ഷ വിധിച്ചിരുന്നത്. ഐ സി എഫിന്റെ നിരന്തര ഇടപെടലിലൂടെ കേസില്‍ നിന്ന് ഒഴിവായതോടെയാണ് ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങിയത്.

കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ രമണന് ഐ സി എഫ് ആസ്ഥാനത്തു യാത്രയയപ്പു നൽകി. ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസെഫ് , ഐ സി ബി എഫ് ജനറൽ സെക്രട്ടറി ബോബൻ വർഗീസ് എന്നിവർ  പരിപാടിയിൽ ആശംസകൾ നേർന്നു. ഒന്നര വർഷത്തോളം രമണന്    താമസവും ഭക്ഷണവും ചികിത്സയും നിയമ സഹായവും നല്‍കി സംരക്ഷിച്ച  ഐ സി എഫിനെ ഐസിസി,ഐസിബിഎഫ് നേതാക്കൾ അഭിനന്ദിച്ചു. ഐ സി ബി എഫ് അനുവദിച്ച സൗജന്യ വിമാന ടിക്കറ്റ് ജനറൽ സെക്രട്ടറി ബോബൻ വർഗീസ് കൈമാറി. ഐ സി എഫ് നാഷണൽ നേതാക്കളായ പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ, ഡോ. ബഷീർ പുത്തൂപാടം, മുഹമ്മദ് ഷാ ആയഞ്ചേരി, ജമാൽ അസ്ഹരി, സലാം ഹാജി പാപ്പിനിശ്ശേരി, കെ ബി അബ്ദുല്ല ഹാജി ,അബ്ദുൽ അസീസ് സഖാഫി പാലോളി,  അഹ്‌മദ്‌ സഖാഫി പേരാമ്പ്ര,  നൗഷാദ് അതിരുമട, ഉമർ ഹാജി പുത്തൂപാടം, കരീം ഹാജി കാലടി,  ഉമർ കുണ്ടുതോട് , ഹസ്സൻ സഖാഫി അതവനാട് ഫക്രർദ്ധിൻ പെരുങ്ങോട്ട് ക്കര തുടങ്ങിയവർ  പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News