Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
റമദാൻ : യു.എ.ഇയിൽ റാക്ടാ ബസുകളുടെ സമയക്രമം പുതുക്കി

March 12, 2024

news_malayalam_ramadan_updates_in_uae

March 12, 2024

ന്യൂസ്‌റൂം ബ്യുറോ

റാസൽഖൈമ: യു.എ.ഇയിൽ റാക്ടാ ബസുകളുടെ റമദാൻ സമയക്രമം ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. അബുദാബി, അൽഐൻ, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലേക്ക് നേരിട്ട് ബസ് സർവീസ് ഉണ്ടായിരിക്കും. റാസൽഖൈമ–ഗ്ലോബൽ വില്ലേജ്, റാസൽഖൈമ–ദുബായ് മാൾ എന്നീ റൂട്ടുകളിലും ബസ് സർവീസ് നടത്തും. 
രാവിലെ 6 മണിക്ക് റാസൽഖൈമയിൽ നിന്ന് നേരിട്ട് ദുബായിലേക്ക് ബസ് സർവീസുണ്ടാകും. തുടർന്ന് രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ഓരോ മണിക്കൂർ ഇടവിട്ട് ഷാർജ വഴി ദുബായിലേക്ക് സർവീസ് നടത്തും. 

രാത്രി 9 മണിക്ക് അവസാന ബസ് അജ്മാൻ, ഉമ്മുൽഖുവൈൻ, ഷാർജ വഴിയായിരിക്കും ദുബായിലെത്തുക. രാവിലെ 8.30 മുതൽ രാത്രി 10.30 വരെ ഓരോ മണിക്കൂർ ഇടവിട്ട് ദുബായിൽ നിന്ന് ഉമ്മുൽഖുവൈൻ വഴി റാസൽഖൈമയിലേക്കും സർവീസ് നടത്തും. അവസാന ബസ് രാത്രി 11.15ന് ദുബായിൽ നിന്ന് പുറപ്പെടും. അജ്മാനിലേക്കുള്ള ആദ്യ ബസ് രാവിലെ 6 മണിക്ക് പുറപ്പെടും. ഉമ്മുൽഖുവൈൻ വഴിയാണ് യാത്ര. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 3.30 വരെ 2 മണിക്കൂർ ഇടവിട്ടു സർവീസ് ഉണ്ടായിരിക്കും. തുടർന്നുള്ള ബസ് വൈകിട്ട് 5നും അവസാന ബസ് രാത്രി 7നും പുറപ്പെടും. അജ്മാനിൽ നിന്ന് തിരിച്ചുള്ള സർവീസ് രാവിലെ 7.30ന് ആരംഭിക്കും. 3.30 വരെ 2 മണിക്കൂർ ഇടവിട്ട് സർവീസുണ്ടാകും. പിന്നീട്, 5നും 7നുമാണ് സർവീസ്. അവസാന ബസ് 8.30ന് പുറപ്പെടും. 

റാസൽഖൈമയിൽ നിന്ന് നേരിട്ട് അബുദാബിയിലേക്ക് ദിവസം 2 സർവീസ് വീതമുണ്ടാകും. രാവിലെ 9നും ഉച്ചയ്ക്ക് 3നുമാണ് സർവീസ്. അബുദാബിയിൽ നിന്ന് തിരിച്ചുള്ള സർവീസ് ഉമ്മുൽഖുവൈൻ വഴിയാണ്. ഉച്ചയ്ക്ക് 1.30നും രാത്രി 7.30നുമാണിത്. അബുദാബി മെയിൻ സ്റ്റേഷനിലേക്കാണ് സർവീസ്. അൽഐനിലേക്കും തിരിച്ചും ഓരോ സർവീസാണുള്ളത്. ഉച്ചയ്ക്ക് 2ന് റാസൽഖൈമയിൽ നിന്ന് അൽഐൻ ബസ് സ്റ്റേഷനിലേക്കാണ് സർവീസ്. രാത്രി 8നാണ് അൽഐനിൽ നിന്നുള്ള ബസ്. ഉമ്മുൽഖുവൈൻ, അജ്മാൻ വഴി റാസൽഖൈമയിലെത്തും. 

റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള സർവീസ് വൈകിട്ട് 5ന് പുറപ്പെടും. അർധരാത്രി 12നാണ് തിരിച്ചുള്ള സർവീസ്. ദുബായ് മാളിലേക്കും വൈകിട്ട് 5ന് ബസ് പുറപ്പെടും. രാത്രി 11.30നാണ് തിരിച്ചുള്ള സർവീസ്. റാസൽഖൈമ–മുസന്ദം സർവീസ് രാവിലെ 8നും വൈകിട്ട് 6നും പുറപ്പെടും. തിരിച്ചുള്ള സർവീസ് ഇതേസമയം, മുസന്ദത്ത് നിന്നു പുറപ്പെടും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News