Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ മഴ തുടരുന്നു; മിക്കയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു

February 13, 2024

news_malayalam_heavy_rain_continues_in_uae_leads_traffic_re_directions

February 13, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: യുഎഇയില്‍ ഇന്നും കനത്ത മഴ തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്ന പശ്ചാത്തലത്തില്‍ അബുദാബി സെയ്ഹ് ഷുഐബ് പാലത്തില്‍ ഗതാഗതം വഴിതിരിച്ചുവിട്ടതായി അബുദാബി പോലീസ് അറിയിച്ചു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ ഉള്‍പ്പെടെ ഗതാഗതം വഴിതിരിച്ചുവിട്ടതായി ദുബായ് ആര്‍ടിഎയും എക്‌സിലൂടെ അറിയിച്ചു. മഴയെത്തുടര്‍ന്ന് യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് (ഫെബ്രുവരി 13) ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോമിനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചതായി യുഎഇ കാബിനറ്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മോശം കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് കടുത്ത പിഴയും വാഹനം കണ്ടുകെട്ടുന്നത് അടക്കമുള്ള നിയമ നടപടികളും നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  

അതേസമയം മഴയില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് മോട്ടോര്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഓണ്‍ലൈനായി ലഭിക്കുമെന്നും നേരിട്ട് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കേണ്ടതില്ലെന്നും ദുബായ് പോലീസ് അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി പ്രോസസ്സ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും ദുബായ് പോലീസ് അറിയിച്ചു. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News