Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് ജീവിത പങ്കാളിക്കൊപ്പം കഴിയാൻ റേഡിയോ മലയാളം 98.6 അവസരമൊരുക്കുന്നു 

February 01, 2024

news_malayalam_radio_updates_in_qatar

February 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജീവിത പങ്കാളിയെ ഒരിക്കൽ പോലും കൂടെ നിർത്താൻ കഴിയാത്ത പ്രവാസികൾക്ക് സ്നേഹ സമാശ്വാസത്തിന്റെ തണലൊരുക്കി റേഡിയോ മലയാളം.'ഫോര്‍ മൈ ലവ് ഞാനും ഞാനുമെന്റാളും' എന്ന പേരിലാണ് നാലാം തവണയും റേഡിയോ മലയാളം ഇത്തരമൊരു അവസരം ഒരുക്കുന്നത്.

‘ഫോര്‍ മൈ ലവ്’ നാലാം സീസണില്‍ ശ്രോതാക്കള്‍ തെരഞ്ഞെടുക്കുന്ന ഏറ്റവും അര്‍ഹരായ പ്രവാസികളുടെ ജീവിത പങ്കാളികൾ മാര്‍ച്ചില്‍ ഒരാഴ്ചക്കാലത്തേക്ക് തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഖത്തറില്‍ ഒത്തുചേരും. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിറഞ്ഞ പിന്തുണയോടെയാണ് ‘ഫോര്‍ മൈ ലവ്- ഞാനും ഞാനുമെന്റാളും’ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലുമായി ഖത്തറില്‍ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളില്‍ നിന്നും റേഡിയോ ശ്രോതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 13 പേരുടെ ജീവിതപങ്കാളികളാണ് ഇത്തവണ ഖത്തറിലെത്തുക. മാര്‍ച്ച് ഒന്നു മുതല്‍ ഏഴു വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികള്‍ക്ക് പ്രമുഖര്‍ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കല്‍ ചടങ്ങ്, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നല്കുന്ന സ്വീകരണങ്ങള്‍, രാജ്യത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം, നിരവധി സമ്മാനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019ലും 2023ലും യഥാക്രമം 10, 11, 12 ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടര്‍ച്ചയായാണ് സീസണ്‍ നാല് സംഘടിപ്പിക്കുന്നത്.

റേഡിയോ മലയാളം ഡയരക്ടറും സി ഇ ഒയുമായ അന്‍വര്‍ ഹുസൈന്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.പരിപാടിയുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News