Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റുകളെ പിന്തുണയ്ക്കാൻ മലയാളി സംഘം,ഏഷ്യൻ കപ്പിലും നിറസാന്നിധ്യമായി ക്യൂ.ജി.ഇ.ടി 

January 23, 2024

news_malayalam_local_organizations_in_qatar

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : 2021-ലെ ഫിഫ അറബ് കപ്പിനെയും 2022-ലെ ഫിഫ വേൾഡ് കപ്പിനെയും പിന്തുണച്ച് വോളന്റിയറിംഗ് രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച QGET (ഖത്തർ ചാപ്റ്റർ ഓഫ് ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ അലൂമിനി) ഏഷ്യൻ കപ്പിലും ശ്രദ്ധേയമാകുന്നു.

ഖത്തറിലെ ഒമ്പത് അത്യാധുനിക സ്റ്റേഡിയങ്ങളിൽ ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന AFC ഏഷ്യൻ കപ്പ് 2023 ൽ QGET ന്റെ ഒൻപത് അംഗങ്ങളാണ്  സന്നദ്ധസേവനം നടത്തുന്നത്. അക്രഡിറ്റേഷൻ, മീഡിയ / ടിവി ഓപ്പറേഷൻസ്, സ്‌പെക്ടേറ്റർ സർവീസസ് എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഇവർ പ്രവർത്തിക്കുന്നത്.

സനാഫ് പഴയ പുത്തൻ വീട്ടിൽ,മുഹമ്മദ് ലബീബ്,നീത സാറ വില്യം,ഗൗരി രാജൻ,നസീഫ് സനീൽ,അഖിൽ സി കെ,സജീവ് കൃഷ്ണൻ,സഫീർ കൊടുക്കാപറമ്പൻ,
തൻസീന എന്നിവരാണ് ഏഷ്യൻ കപ്പിന്റെ വിവിധ സേവന വിഭാഗങ്ങളിൽ QGETൽ പ്രവർത്തിക്കുന്നത്. 

QGET അംഗങ്ങളിൽ ചിലർ ദോഹയിൽ നടക്കുന്ന വേൾഡ് ഹോർട്ടികൾച്ചർ എക്‌സ്‌പോ 2023 വോളണ്ടിയർ ടീമിലും പ്രവർത്തിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News