Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പിൽ ഖത്തറിന് രണ്ടാം ജയം; താജിക്കിസ്താനെ വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്

January 17, 2024

news_malayalam_afc_result_updates

January 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഖത്തറിന് രണ്ടാം ജയം. 1-0 എന്ന സ്കോറിനാണ് ഖത്തർ വിജയിച്ചത്. ഗ്രൂ​പ് ‘എ’​യി​ൽ ത​ജികി​സ്താ​നാ​യിരുന്നു ഖ​ത്ത​റി​ന്റെ രണ്ടാമത്തെ എ​തി​രാ​ളി. ഇന്ന് (ബുധൻ) വൈകുന്നേരം 5:30ന് അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തിലായിരുന്നു മത്സരം. ഇതോടെ ഖത്തർ പ്രീ​ക്വാ​ർ​ട്ട​ർ മത്സരത്തിന് യോഗ്യത നേടി.

ഖത്തറിന് വേണ്ടി 17-ാം മിനിറ്റിൽ അക്രം അഫീഫാണ് ഏക ഗോൾ അടിച്ചത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ല​ബ​നാ​നെ 3-0​ന് തോൽപ്പിച്ചായിരുന്നു ഖത്തറിന്റെ ആദ്യ ജയം. ലു​സൈ​ൽ സ്റ്റേഡിയത്തിൽ അ​ക്രം അ​ഫി​ഫി​ന്റെ ഇ​ര​ട്ട ഗോ​ളും അ​ൽ മു​ഈ​സ് അ​ലി​യു​ടെ ഗോ​ളു​മാ​യി​രു​ന്നു ഖ​ത്ത​റി​ന് ആദ്യ വി​ജ​യ​മൊ​രു​ക്കി​യ​ത്. ജനുവരി 22ന് വൈകുന്നേരം 6 മണിക്ക് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചൈനയുമായാണ് ഖത്തറിന്റെ അടുത്ത പോരാട്ടം. 

അതേസമയം, നാളെ (വ്യാഴം) ഇന്ത്യ രണ്ടാമത്തെ പോരാട്ടത്തിന് ഗ്രോണ്ടിലിറങ്ങും. ഉസ്ബെകിസ്താനാണ് ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികൾ. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകിട്ട് 5:30നാണ് മത്സരം. 

കൂടാതെ, നാളെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഉച്ചക്ക് 2:30ന് ഓസ്‌ട്രേലിയക്കെതിരെ സിറിയയും, അൽ ജനൂബ് സ്റ്റേഡിയത്തിൽ രാത്രി 8:30ന് ഫലസ്തീനെതിരെ യു.എ.ഇയും മത്സരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News