Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിന്റെ അവസാന മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തി ഖത്തർ സെമി ഫൈനലിൽ 

February 03, 2024

news_malayalam_afc_updates

February 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിന്റെ അവസാന മത്സരത്തിൽ ഖത്തറിന് വീണ്ടും വിജയം. 4-3 എന്ന സ്കോറിനാണ് ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ഇന്ന് (ശനി) വൈകിട്ട് 6ന് അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തിലായിരുന്നു മത്സരം. ഇതോടെ ഉസ്ബെക്കിസ്ഥാനെ പുറത്താക്കി ഖത്തർ സെമി ഫൈനൽ മത്സരത്തിന് യോഗ്യത നേടി.

മത്സരത്തിന്റെ 27-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ഖത്തർ ഗോൾ സ്വന്തമാക്കി. 59-ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാന്റെ ഒ.ഹംറോബെക്കോവ് ഒരു ഗോളടിച്ച് സമനില നേടി. തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഖത്തർ 3-2ന് വിജയം ഉറപ്പിച്ചു.

അതേസമയം, എ.എഫ്.സിയുടെ സെമി ഫൈനൽ മത്സരത്തിന്റെ (ഫെബ്രുവരി 6) ആദ്യ ദിവസം ജോർദാൻ കൊറിയക്കെതിരെ മത്സരിക്കും. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്കാണ് മത്സരം. ഫെബ്രുവരി 7ന് അൽ തുമാമ സ്റ്റേഡിയത്തിൽ വൈകിട്ട് 6ന് നടക്കുന്ന ഖത്തർ-ഇറാൻ മത്സരത്തോടെ സെമി ഫൈനലും അവസാനിക്കും. സെമി ഫൈനലിൽ വിജയിച്ച രണ്ട് ടീമുകൾ ഫെബ്രുവരി 10ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ പോരാടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News