Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ ഹാൻഡ്ൾബോൾ ചാമ്പ്യൻഷിപ്പ്: ഖത്തർ-ജപ്പാൻ ഫൈനൽ മത്സരം ഇന്ന് 

January 25, 2024

news_malayalam_sports_news_updates

January 25, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

മ​നാ​മ: 21-ാമത് ഏ​ഷ്യ​ൻ പു​രു​ഷ ഹാൻഡ്ൾബോൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇന്ന് (വ്യാഴം) ഖ​ത്ത​ർ ജ​പ്പാ​നെ നേ​രി​ടും. ബഹ്‌റൈനിലെ ഖ​ലീ​ഫ സ്‌​പോ​ർ​ട്‌​സ് സി​റ്റി സ്റ്റേഡിയത്തിൽ വൈകിട്ട് 6:30നാണ് മത്സരം. 

സെമി ഫൈനലിൽ കു​വൈ​ത്തി​നെ 33-26 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഖത്തർ ഫൈനലിലെ​ത്തി​യ​ത്. ആതിഥേയരായ ബഹ്‌റൈനെ 20-17 എന്ന സ്കോറിന് തോ​ൽ​പിച്ച് ജ​പ്പാ​നും ഫൈനലിലെ​ത്തി​. 

2025-ൽ ക്രൊയേഷ്യ, ഡെന്മാർക്ക്, നോർവേ എന്നിവിടങ്ങളിൽ നടക്കുന്ന ലോക ഹാൻഡ്ൾബോൾ ചാമ്പ്യൻഷിപ്പിലും ഖത്തർ പങ്കെടുക്കും. കഴിഞ്ഞ അഞ്ച് ഏഷ്യൻ ഹാൻഡ്‌ബോൾ മത്സരങ്ങളിലും (2014, 2016, 2018, 2020, 2022) ഖത്തറാണ് ഗോൾഡ് മെഡൽ നേടിയത്.

അതേസമയം, മൂ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​ന്ന് ബ​ഹ്‌​റൈ​ൻ കു​വൈ​ത്തി​നെ നേ​രി​ടും. വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഈ ​മ​ത്സ​രം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News