Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ്: ആറാം തവണയും കിരീടം ഖത്തർ സ്വന്തമാക്കി

January 27, 2024

news_malayalam_sports_news_updates

January 27, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

മനാമ: ബഹ്‌റൈനിലെ ഖലീഫ സ്​പോർട്സ് സിറ്റി ഹാളിൽ നടന്ന 21-ാമത് ഏഷ്യൻ പുരുഷ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ ജപ്പാനെ പരാജയപ്പെടുത്തി ഖത്തർ വിജയകിരീടം ചൂടി. 30-24 എന്ന സ്കോറിനാണ് ഖത്തറിന്റെ വിജയം. ഇതോടെ 2025ൽ ക്രൊയേഷ്യ, ഡെന്മാർക്ക്, നോർവേ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ലോക ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന് ഖത്തർ യോഗ്യത നേടി. തുടർച്ചയായ ആറാം (2014, 2016, 2018, 2020, 2022) തവണയാണ് ഖത്തർ കിരീടം സ്വന്തമാക്കുന്നത്. 

ഏഷ്യൻ ഹാൻഡ്‌ബോൾ മത്സരത്തിലെ വിവിധ മാച്ചിൽ ഏഴ് വിജയങ്ങളും ഒരു സമനിലയും നേടിയാണ് ഖത്തർ ടീം ഫൈനലിലെത്തിയത്. 

അതേസമയം, ഏഷ്യൻ ഹാൻഡ്ബോളിന്റെ മൂന്നും നാലും സ്ഥാനങ്ങൾ ബഹ്‌റൈനും കുവൈത്തും സ്വന്തമാക്കി. മത്സരത്തിൽ 26/17 എന്ന സ്‌കോറിനാണ് ബഹ്‌റൈൻ കുവൈത്തിനെ തോൽപ്പിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News