Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫിഫ റാങ്കിങ്ങിൽ ഖത്തർ നില മെച്ചപ്പെടുത്തി 

December 02, 2023

Qatar_Malayalam_News

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫിഫ റാങ്കിങ്ങിൽ ഖത്തർ 58ാം സ്ഥാനത്തെത്തി. ഇതിന് മുമ്പ് 61ആം സ്ഥാനത്തായിരുന്നു ഖത്തർ. ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 എന്നീ മത്സരങ്ങളിലെ യോഗ്യതാ റൗണ്ടിലേക്കുള്ള മികച്ച തുടക്കമാണിത്. 

നവംബറിൽ അഫ്ഗാനിസ്ഥാനെ 8-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയിരുന്നു. കൂടാതെ, ഭുവനേശ്വറിൽ ഇന്ത്യയെ 3-0 എന്ന സ്കോറിനും പിന്നിലാക്കി. തുടർന്ന് ജോയിന്റ് യോഗ്യത മത്സരത്തിന്റെ രണ്ടാം റൗണ്ടിൽ മികച്ച റെക്കോർഡ് നില നിർത്താൻ ഖത്തറിന് സാധിച്ചു.

അതേസമയം, ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഫ്രാൻസ് രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതും ബെൽജിയവും ബ്രസീലും ആദ്യ നാലും അഞ്ചും സ്ഥാനങ്ങൾ നേടി. നെതർലൻഡ്‌സ് ആറാം സ്ഥാനത്താണ്. പോർച്ചുഗലും സ്‌പെയിനും തൊട്ടുപിന്നിലുണ്ട്. ഇറ്റലിയും ക്രൊയേഷ്യയും ലോക റാങ്കിംഗിൽ ആദ്യ 10 സ്ഥാനങ്ങളിലും എത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News