Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ്: പൊരുതി വീണ് ഇറാൻ; ഖത്തറിന് 3 ഗോൾ വിജയം 

February 07, 2024

news_malayalam_afc_results

February 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് സെമി ഫൈനലിൽ ഖത്തറിന് വീണ്ടും വിജയം. 3-2 എന്ന സ്കോറിനാണ് ഇറാനെ പരാജയപ്പെടുത്തിയത്. ഇന്ന് (ബുധൻ) വൈകിട്ട് 6ന് തുമാമ സ്റ്റേ​ഡി​യ​ത്തിലായിരുന്നു മത്സരം. 

മത്സരത്തിന്റെ 4-ാം മിനിറ്റിൽ ഇറാന്റെ എസ്.അസ്മോൻ ആദ്യ ഗോളടിച്ചു. 17-ാം മിനിറ്റിൽ ഖത്തറിന്റെ ജെ.ജാബർ ഒരു ഗോളടിച്ച് സമനില പിടിച്ചു. 51-ാം മിനിറ്റിൽ ഇറാൻ (എ.ജഹാൻബക്ഷ്) പെനാൽറ്റിയിലൂടെ ഒരു ഗോൾ കൂടി സ്വന്തമാക്കി. എന്നാൽ 43-ാം മിനിറ്റിൽ അക്രം അഫീഫും 82-ാം മിനിറ്റിൽ എ.അലിയും ഖത്തറിന് വേണ്ടി രണ്ട് ഗോളുകൾ കൂടി അടിച്ച് ഫൈനൽ മത്സരത്തിൽ യോഗ്യത നേടി.

അതേസമയം, ഫെബ്രുവരി 10ന് നടക്കുന്ന എ.എഫ്.സിയുടെ ഫൈനൽ മത്സരത്തിൽ ജോർദാൻ ഖത്തറിനെതിരെ പോരാടും. ലുസൈൽ സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്കാണ് മത്സരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News