Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കലയുടെ കുടക്കീഴിൽ ഒരുമിക്കാം,അവസരങ്ങൾ കിട്ടാതെ പോകുന്ന പ്രവാസികൾക്കായി ഖത്തറിൽ 'എക്സ്പാര്‍ട്ട് 2023'

August 10, 2023

August 10, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: വ്യത്യസ്ത കലാ സാമൂഹിക സാംസ്കാരിക കൂട്ടായ്മകളെ പങ്കെടുപ്പിച്ചു കൊണ്ട് ഖത്തർ യൂത്ത്ഫോറം 'എക്സ്പാര്‍ട്ട് 2023' എന്ന പേരിൽ പ്രവാസി കലോത്സവം സംഘടിപ്പിക്കുന്നു.അവസരങ്ങള്‍ കിട്ടാതെ പോകുന്ന കലാകാരന്മാര്‍ക്ക് വിവിധ മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കാൻ ഇതുവഴി അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

20 മുതല്‍ 40 വയസ്സുവരെയുള്ള പ്രായക്കാര്‍ക്കായി സപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ്‌ വിവിധ മത്സരങ്ങള്‍ അരങ്ങേറുക. കഥ, കവിത, കാര്‍ട്ടൂണ്‍, കാലിഗ്രഫി, പെയ്ന്റിങ്ങ്, പ്രസംഗം, മാപ്പിളപ്പാട്ട്, സംഘ ഗാനം, സ്കിറ്റ്, മൈമിംഗ് തുടങ്ങിയ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിലേക്ക് വിവിധ കോളജ് അലൂമ്‌നികള്‍, ക്ലബ്ബുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങിയവയില്‍ നിന്ന് രജിസ്ട്രേഷന്‍ ക്ഷണിച്ചു.

ഒക്ടോബര്‍ ആറിന്‌ നടക്കുന്ന സമാപന സെഷനില്‍ മത്സര വിജയികള്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഓവറോള്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനിക്കും.

നാട്ടില്‍ നിന്നെത്തുന്ന കലാകരന്മാരുടെ സംഗീത വിരുന്നും ഉണ്ടാകും. പ്രഥമ പ്രവാസി കലോത്സവത്തിന്റെ രജിസ്ട്രേഷനും അന്വേഷണങ്ങള്‍ക്കുമായി 33834468,33631685 എന്നീ നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News