Breaking News
സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
ഗസയിൽ റ​മ​ദാ​ന് മു​മ്പ് വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കാ​നു​ള്ള ശ്ര​മം ഊ​ർ​ജി​തമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം 

March 02, 2024

news_malayalam_israel_hamas_attack_updates

March 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ റ​മ​ദാന് മു​മ്പ് വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ഖത്തർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തർ പറഞ്ഞു. മൂ​ന്നാ​മ​ത് അ​ന്റാ​ലി​യ ന​യ​ത​ന്ത്ര ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി തു​ർ​ക്കി വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി ഇ​ക്രെം സെ​റിം, ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി മു​നീ​ർ ക​ര​ലോ​ഗ്ലു എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ചയിൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി. 

ഗ​സ​യി​​ലെ​യും അ​ധി​നി​വേ​ശ ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, മേ​ഖ​ല​യി​ലെ മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ, ദു​രി​താ​ശ്വാ​സ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ലെ ഖ​ത്ത​ർ-​തു​ർ​ക്കി​ സ​ഹ​ക​ര​ണം എ​ന്നി​വ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ​ചെ​യ്തു. ഉ​പ​രോ​ധം, ബോം​ബാ​ക്ര​മ​ണം എ​ന്നി​വ കാ​ര​ണം വ​ട​ക്ക​ൻ ഗസ ക​ടു​ത്ത ക്ഷാ​മ​ത്തി​ന്റെ വ​ക്കി​ലാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഗസ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റ​മ​ദാ​ന് മു​മ്പ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ക​രാ​റി​ലെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷയെന്നും ലുൽവ പ​റ​ഞ്ഞു.

തു​ർ​ക്കി​​യു​മാ​യി സ​ഹ​ക​രി​ച്ച് വി​ക​സ​നം, മാ​നു​ഷി​ക സ​ഹാ​യം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റി​ന്റെ സ​ഹ​ക​ര​ണം തു​ട​രാ​നു​ള്ള രാ​ജ്യ​ത്തി​ന്റെ ആ​ഗ്ര​ഹ​വും ലു​ൽ​വ അ​ൽ ഖാ​ത​ർ ച​ർ​ച്ച​ക്കി​ടെ വ്യ​ക്ത​മാ​ക്കി. 

അ​തേ​സ​മ​യം, ഗസയിലെ ഇസ്രായേൽ ആക്രമണത്തിൽ ഏഴ് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇവരെ പരിപാലിക്കാനായി ചുമതലപ്പെടുത്തിയ ഹമാസ് പോരാളികളും കൊല്ലപ്പെട്ടു. അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തങ്ങളുടെ പ്രവർത്തകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ അന്വേഷണങ്ങൾക്ക് ശേഷമാണ് കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതെന്നും അബൂഉബൈദ അറിയിച്ചു.

'ഗസ മുനമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ നടപടികളിൽ കൊല്ലപ്പെട്ട തടവുകാരുടെ എണ്ണം ഇതോടെ 70 കവിഞ്ഞു. ബന്ദികളുടെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾക്ക് ഉത്തരവാദിത്ത്വമുണ്ട്. എന്നാൽ ഇസ്രായേൽ നേതൃത്വം ബോധപൂർവം അവരെ കൊല്ലുകയാണ് ചെയ്യുന്നത്’ -ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു.

​കൊല്ലപ്പെട്ടവരിൽ ചൈം ഗെർഷോൺ പെരി (79), യോറം ഇറ്റാക് മെറ്റ്‌സ്‌ഗർ (80), അമിറാം ഇസ്രായേൽ കൂപ്പർ (85) എന്നിവരുടെ പേരുവിവരങ്ങൾ ഹമാസ് പുറത്തുവിട്ടു. ബാക്കിയുള്ള നാലുപേരുടെ പേരുകൾ പിന്നീട് വെളിപ്പെടുത്തും. ഒക്‌ടോബർ ഏഴിന് കിബ്ബട്ട്‌സ് നിർ ഓസിൽ നിന്നാണ് ഇവരെ ഹമാസ് ബന്ദികളാക്കിയത്. അതേസമയം, ഇവർ എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമ​ല്ലെന്ന് അൽജസീറ റി​പ്പോർട്ട് ചെയ്തു.

നീചമായ കൂട്ടക്കൊലയാണ് ഇസ്രായേൽ നടത്തിയതെന്ന് ഫലസ്തീൻ അതോറിറ്റിയും കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ ക്രൂരമായ യുദ്ധക്കുറ്റമാണിതെന്നും സ്വന്തം ജനതയെ കൂട്ടക്കുരുതിക്ക് വിട്ടുകൊടുത്ത് ഇനി ഒരു ചർച്ചയ്ക്കും തങ്ങളില്ലെന്നും ഹമാസ് വ്യക്തമാക്കി.

ഗസയിലെ ബന്ദികളുടെ ജീവനെക്കുറിച്ച് നെതന്യാഹുവിന് ആശങ്കയില്ല എന്നതിന്റെ തെളിവാണ് ഇസ്രായേൽ ആക്രമണത്തിൽ ഏഴ് ബന്ദികൾ കൂടി കൊല്ലപ്പെട്ട സംഭവമെന്നും മുതിർന്ന ഹമാസ് നേതാവ് മുഹമ്മദ് നസൽ അൽ ജസീറയോട് പറഞ്ഞു.

'ഗസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹു ആഗ്രഹിക്കുന്നില്ല. ബന്ദി കൈമാറ്റ, വെടിനിർത്തൽ കരാർ എപ്പോൾ നിലവിൽ വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല’ -നസൽ പറഞ്ഞു. 

ഗസയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിലും പ്രതിഷേധം ശക്തമാണ്. ആക്രമണത്തിൽ 112 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ കൂട്ടക്കൊലക്കെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

എന്നാൽ, ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സേനയെ കുറ്റപ്പെടുത്തി യു.എൻ സുരക്ഷാ കൗൺസിലിൽ അൽജീരിയ കൊണ്ടുവന്ന പ്രസ്താവന യുഎസ് തടഞ്ഞു. 15 അംഗ കൗൺസിലിലെ 14 അംഗങ്ങളും പ്രസ്താവനയെ പിന്തുണച്ചപ്പോൾ ആക്രമണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News