Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ മാട്ടൂല്‍ കൂട്ടം വോളണ്ടിയേഴ്സ് ക്രിക്കറ്റ് മീറ്റ് ഇന്ന് 

April 11, 2024

news_malayalam_qatar_mattool_koottam_voluteers_cricket_match_today

April 11, 2024

ന്യൂസ്റൂം ബ്യുറോ 

ദോഹ : ഖത്തര്‍ മാട്ടൂല്‍ കൂട്ടം ഇഫ്താര്‍ മീറ്റിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മീറ്റ് ഇന്ന് (ഏപ്രില്‍ 11, വ്യാഴം) ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെ ഖത്തര്‍ ഫൗണ്ടേഷന്‍ ഗ്രൗണ്ടില്‍ നടക്കും. 500-ലേറേ ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ മാട്ടൂല്‍ ഇഫ്താര്‍ മീറ്റിന്റെ വിജയത്തിനായി സന്നദ്ധ പ്രവര്‍ത്തനം നടത്തിയ യുവാക്കളായ വോളണ്ടിയേഴ്‌സിനെ ലക്ഷ്യമാക്കിയാണ് ക്രിക്കറ്റ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കണ്‍വീനര്‍ ഷൗക്കത്ത് കെവി, അത്താഉള്ള വിപി, ഷാഹിന്‍ പനക്കട, ഫവാസ് വിപികെ, സമീല്‍ ഇബ്രാഹീം, സജില്‍ സാദിക്കലി, ഹനീഫ് വി, റിയാസ് പിപി, അബ്ദു, സായിദ് എകെ, റിയാസ് വിപി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ ടീമുകള്‍ മാറ്റുരയ്ക്കും. 

ക്രിക്കറ്റ് മീറ്റിനോടനുബന്ധിച്ചു വിവിധ വിനോദ -ഫണ്‍ പരിപാടികളും നടക്കും. ഖത്തര്‍ മാട്ടൂല്‍ കോല്‍ക്കളി സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളിയും പരിപാടിയുടെ ഭാഗമായി നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News