Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  |
ഖത്തർ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (MAJESTIQ - MALAPPURAM ) രൂപീകൃതമായി

December 27, 2023

news_malayalam_event_updates_in_qatar

December 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :മലപ്പുറം ജില്ലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായമയായ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ -ഖത്തർ ( MAJESTIQ - MALAPPURAM ) നിലവിൽ വന്നു.തുമാമയിലെ വൈബ്രന്റ് ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഹൈദർ ചുങ്കത്തറ അധ്യക്ഷനായിരുന്നു.അഷ്‌റഫ് ചിറക്കലിന്റെ നേതൃത്വത്തിൽ സംഘടനയുടെ  പേര് അനാവരണം ചെയ്തു.ഖത്തറിലെ സാമൂഹിക സാംസ്കാരിക വാണിജ്യ  രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

മലപ്പുറം ജില്ലയുടെ സാംസ്കാരികവും സമ്പന്നവുമായ ചരിത്രം വെളിപ്പെടുത്തുന്ന വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.

സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള ദൃശ്യരൂപരേഖ മുനീഷ് എ സി, ഷാഫി പാറക്കൽ എന്നിവർ അവതരിപ്പിച്ചു

നിഹാദ് അലി,അഷ്‌റഫ് ചിറക്കൽ,സുഹൈൽ ശാന്തപുരം,ഹുസൈൻ  കടന്നമണ്ണ, എം.ടി നിലമ്പൂർ,സ്റ്റാർ മുസ്തഫ ഹാജി,കോയ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.വിനോദ് പുത്തൻ വീട്ടിൽ സ്വാഗതവും ജിതിൻ നന്ദിയും അറിയിച്ചു. റിയാസ് അഹമ്മദ് അവതാരകനായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News