Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ കൊതുക് ജന്യ രോഗങ്ങളില്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

December 03, 2023

News_Qatar_Malayalam

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ കൊതുകുകള്‍ പെരുകുന്നതിലും കൊതുക് മൂലമുള്ള രോഗങ്ങള്‍ പടരുന്നതിലും പൊതുജനാരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊതുകുജന്യരോഗങ്ങളില്‍ മുന്‍കരുതലെടുക്കണമെന്ന് മന്ത്രാലയവും ഹമദ് മെഡിക്കല്‍ സെന്ററും അറിയിച്ചു. ശൈത്യകാലത്ത് കൊതുകിന്റെ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ രോഗം പടരാതിരിക്കാനുള്ള ജാഗ്രത പാലിക്കണം.

പാര്‍ക്ക്, പൂന്തോട്ടം തുടങ്ങിയ തുറസ്സായ സ്ഥലങ്ങളില്‍ പോകുമ്പോള്‍ കൊതുക് നശീകരണ സ്‌പേ, അല്ലെങ്കില്‍ ക്രീം ഉപയോഗിക്കണം, കൈകാലുകള്‍ മൂടുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക, വീടുകളില്‍ വാതിലുകളും ജനലുകളും അടച്ചിടുക, വീടുകളിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കുക തുടങ്ങിയവയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News